വൻകിട ബ്രാൻഡുകളുടെ പേരിൽ വ്യാജ എയർബാഗുകൾ നിർമിക്കുന്നതായി കണ്ടെത്തൽ

വ്യാജ എയർബാഗുകൾ നിർമിച്ച് വിൽക്കുന്ന സംഘത്തെയാണ് അടുത്തിടെ ഡൽഹി പൊലീസ് പിടികൂടിയത്. എംജി, ബിഎംഡബ്ല്യു, സിട്രോൺ, നിസ്സാൻ എന്നിങ്ങനെ 16 വാഹന ബ്രാൻഡുകളുടെ മുൻനിര മോഡലുകളുടേതാണ് പിടിച്ചെടുത്ത എയർബാഗുകളെന്ന് പോലീസ് പറഞ്ഞു. 

author-image
ടെക് ഡസ്ക്
New Update
6uryet

കാറുകളിൽ നൽകിയിരിക്കുന്ന സുരക്ഷാ ഫീച്ചറുകളായാലും റോഡിലെ ട്രാഫിക് നിയമങ്ങളായാലും യാത്രികരെ സുരക്ഷിതരാക്കുക എന്ന ഉദ്ദേശത്തോടെയാണ്. എയർബാഗുകൾ കാർ യാത്രികരുടെ വളരെ പ്രധാനപ്പെട്ട സുരക്ഷാ കവചങ്ങളിൽ ഒന്നാണ്. എന്നാൽ ഇതിനെല്ലാം ഇടയിൽ പണത്തിനു വേണ്ടി ആളുകളുടെ ജീവിതം കൊണ്ട് കളിക്കാൻ മടിയില്ലാത്ത ചിലരുണ്ട്.

Advertisment

വ്യാജ എയർബാഗുകൾ നിർമിച്ച് വിൽക്കുന്ന സംഘത്തെയാണ് അടുത്തിടെ ഡൽഹി പൊലീസ് പിടികൂടിയത്. എംജി, ബിഎംഡബ്ല്യു, സിട്രോൺ, നിസ്സാൻ, റെനോ, ഫോക്‌സ്‌വാഗൺ, മഹീന്ദ്ര, ടൊയോട്ട, ടാറ്റ, ഹോണ്ട, സ്‌കോഡ, ഹ്യുണ്ടായ്, സുസുക്കി, ഫോർഡ്, കെഐഎ, വോൾവോ എന്നിങ്ങനെ 16 വാഹന ബ്രാൻഡുകളുടെ മുൻനിര മോഡലുകളുടേതാണ് പിടിച്ചെടുത്ത എയർബാഗുകളെന്ന് പോലീസ് പറഞ്ഞു. 

കഴിഞ്ഞ നാല് വർഷമായി ഡൽഹിയിൽ താമസിക്കുന്ന ഈ സംഘം മാരുതി സുസുക്കി, ബിഎംഡബ്ല്യു, ഫോക്‌സ്‌വാഗൺ തുടങ്ങി നിരവധി വൻകിട ബ്രാൻഡുകളുടെ പേരിൽ വ്യാജ എയർബാഗുകൾ നിർമിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകൾ. നിലവിൽ ഈ സംഘത്തിലെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏകദേശം 1.84 കോടി രൂപ വിലമതിക്കുന്ന 921 എയർബാഗുകളും റെയ്ഡിൽ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

റെയ്ഡിനിടെ മാരുതി സുസുക്കി, ഫോക്‌സ്‌വാഗൺ, ബിഎംഡബ്ല്യു, സിട്രോൺ, നിസാൻ, റെനോ, മഹീന്ദ്ര, ടൊയോട്ട, ഹോണ്ട, ടാറ്റ മോട്ടോഴ്‌സ്, ഫോർഡ്, കിയ, സുസുക്കി, ഹ്യുണ്ടായ്, വോൾവോ തുടങ്ങി 16 ബ്രാൻഡുകളുടെ എയർബാഗുകൾ പോലീസ് കണ്ടെടുത്തു. ഈ എയർബാഗുകൾ സ്റ്റാൻഡേർഡ് റൂൾസ് അനുസരിച്ചാണോ നിർമ്മിച്ചതെന്ന് പരിശോധിക്കാൻ ഈ വാഹന നിർമ്മാണ കമ്പനികളുമായി പോലീസും ബന്ധപ്പെട്ടിട്ടുണ്ട്.

gang-selling-fake-airbags
Advertisment