ടു വീല്‍, ഫോര്‍ വീല്‍ ഡ്രൈവ് വിഭാഗങ്ങളിലായി ഗ്രോമാക്‌സ് അഗ്രിയുടെ എട്ട് പുതിയ ട്രാക്ടറുകള്‍ വിപണിയിലെത്തി

50 എച്ച്.പി.യില്‍ താഴെ വരുന്ന ഇന്ത്യയിലെ ആദ്യ കാബിന്‍ ട്രാക്ടര്‍

New Update
truk gvg

കൊച്ചി: മഹീന്ദ്ര ആന്റ് മഹീന്ദ്ര ലിമിറ്റഡിന്റേയും ഗുജറാത്ത് സര്‍ക്കാരിന്റേയും സംയുക്ത സംരംഭമായ ഗ്രോമാക്‌സ് അഗ്രി എക്വിപ്പ്‌മെന്റ് ലിമിറ്റഡ് ടു വില്‍, ഫോര്‍ വീല്‍ വിഭാഗങ്ങളിലായി എട്ട് പുതിയ ട്രാക്ടറുകള്‍ അവതരിപ്പിച്ചു. 50 എച്ച്.പി.യില്‍ താഴെ വരുന്ന ഇന്ത്യയിലെ ആദ്യ ഫാക്ടറി-ഫിറ്റഡ് ക്യാബിന്‍ ട്രാക്ടര്‍ ഉള്‍പ്പടെയാണിത്.

Advertisment

ശക്തവും ഇന്ധന ക്ഷമവുമായ ഡീസല്‍ എഞ്ചിനുകളും ലോകോത്തര ഗിയര്‍ ബോക്‌സ് സാങ്കേതികവിദ്യയും ഉപയോഗിച്ച് വികസിപ്പിച്ചവയാണ് ഗ്രോമാക്‌സ് ട്രാക്ടറുകള്‍. തോട്ടം കൃഷി, കവുങ്ങ് കൃഷി, ഇടവിള കൃഷി, നിലം ഉഴുതു മറിക്കല്‍, വലിക്കല്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന കാര്‍ഷിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

ട്രാക്സ്റ്റര്‍ കവച് സീരീസിന് കീഴില്‍ അവതരിപ്പിച്ച സബ് 50 എച്ച്.പി. ക്യാബിന്‍ ട്രാക്ടര്‍ കാലാവസ്ഥക്കതീതമായി കര്‍ഷകര്‍ക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ പ്രവര്‍ത്തനമാണ് ഒരുക്കുക. ആദ്യ ഘട്ടത്തില്‍ നോണ്‍ എസി മോഡലാണ് പുറത്തിറക്കിയിട്ടുള്ളത്. എയര്‍ കണ്ടീഷന്‍ ചെയ്ത മോഡലുകള്‍ അടുത്ത ഘട്ടത്തില്‍ എത്തിക്കും. സബ്‌സെ സഹി ചുനാവ് കാമ്പയിന്റെ ഭാഗമായി രണ്ടാമത് ഡി.വി.സി.യും കമ്പനി പുറത്തിറക്കി. കുറഞ്ഞ ചെലവില്‍ ഉയര്‍ന്ന പ്രകടനംഉല്‍പ്പാദനക്ഷമതലാഭം എന്നിവ നല്‍കുന്ന വിശ്വസനീയമായ ഉല്‍പ്പന്നങ്ങളാണ് ഗ്രോമാക്‌സ് ഇതിലൂടെ കര്‍ഷകര്‍ക്ക് ഉറപ്പ് നല്‍കുന്നത്.

ട്രാക്സ്റ്റര്‍ കവച് സീരീസ്, ട്രാക്സ്റ്റര്‍ 525 ഫോര്‍ വീല്‍ ഡ്രൈവ്, ട്രാക്സ്റ്റര്‍ 525 ടു വീല്‍ ഡ്രൈവ്, ട്രാക്സ്റ്റര്‍ 540 എച്ച്ടി, ട്രാക്സ്റ്റര്‍ 540 ഓര്‍ക്കാര്‍ഡ്, ട്രാക്സ്റ്റര്‍ 545 ഫോര്‍ വീല്‍ ഡ്രൈവ്, ട്രാക്സ്റ്റര്‍ 550 ഫോര്‍ വീല്‍ ഡ്രൈവ്, ട്രാക്സ്റ്റര്‍ 550 എച്ച്ടി എന്നിവയാണ് പുതിയ ട്രാക്ടറുകള്‍.

Advertisment