/sathyam/media/media_files/LAj9OX7cHhslm4ex3G2R.webp)
ഹോണ്ട CD110 ഡ്രീം ഡീലക്സ് (Honda CD110 Dream Deluxe) മോട്ടോർസൈക്കിൾ കമ്പനി അവതരിപ്പിച്ചു. 73,400 രൂപ എക്സ്-ഷോറൂം വില വരുന്ന ഈ ബൈക്ക് മികച്ച സവിശേഷതകളുമായിട്ടാണ് വരുന്നത്. കുറഞ്ഞ വിലയിൽ ബൈക്ക് വാങ്ങാൻ ആഗ്രഹിക്കുന്ന ആളുകളെ ലക്ഷ്യമിട്ടാണ് ഹോണ്ട സിഡി സീരീസിൽ പുതിയ 110 സിസി ബൈക്ക് അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിൽ ധാരാളം ഉപഭോക്താക്കളുള്ള സെഗ്മെന്റാണ് ഇത്.
ഹോണ്ട CD110 ഡ്രീം ഡീലക്സ് മോട്ടോർസൈക്കിളിന് വളരെ ലളിതവും ആകർഷകവുമായ ഡിസൈനാണ് കമ്പനി നൽകിയിട്ടുള്ളത്. ബ്ലാക്ക് വിത്ത് റെഡ്, ബ്ലാക്ക് വിത്ത് ബ്ലൂ, ബ്ലാക്ക് വിത്ത് ഗ്രീൻ, ബ്ലാക്ക് വിത്ത് ഗ്രേ, ബ്ലാക്ക് വിത്ത് ബ്ലാക് എന്നീ കളർ ഓപ്‌ഷനുകളിലാണ് ബൈക്ക് ലഭ്യമാകുന്നത്. ഫ്യൂവൽ ടാങ്കിലും സൈഡ് കവറുകളിലും ഹോണ്ട ഗ്രാഫിക്സ് നൽകിയിട്ടുണ്ട്. ക്രോം മഫ്‌ളർ കവറും അലോയ് വീലുകളും മോട്ടോർസൈക്കിളിനെ കൂടുതൽ ആകർഷകമാക്കുന്ന ഘടകങ്ങളാണ്.
ഹോണ്ട CD110 ഡ്രീം ഡീലക്സ് മോട്ടോർസൈക്കിളിന് കരുത്ത് നൽകുന്നത് 109.51 സിസി, സിംഗിൾ സിലിണ്ടർ, എയർ കൂൾഡ് എഞ്ചിനാണ്. ഹോണ്ടയുടെ മറ്റ് എൻട്രിലെവൽ ബൈക്കുകളിലും ഈ എഞ്ചിൻ നേരത്തെ ഉപയോഗിച്ചിട്ടുണ്ട്. ഈ സിംഗിൾ സിലിണ്ടർ എഞ്ചിൻ 7,500 ആർപിഎമ്മിൽ 8.67 ബിഎച്ച്പി പവറും 5,500 ആർപിഎമ്മിൽ 9.30 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. 4 സ്പീഡ് ഗിയർബോക്‌സാണ് ഹോണ്ട CD110 ഡ്രീം ഡീലക്സ് ബൈക്കിലുള്ളത്.
ഡിസി ഹെഡ്‌ലാമ്പുമായി വരുന്ന ബൈക്കിൽ 720 എംഎം നീളമുള്ള സിംഗിൾ സീറ്റാണുള്ളത്. കോമ്പി ബ്രേക്ക് സിസ്റ്റം (CBS), സീൽ ചെയ്ത ചെയിൻ എന്നിവയും ഹോണ്ട CD110 ഡ്രീം ഡീലക്സിലുണ്ട്. ലോ മെയിന്റനൻസ് 4Ah ബാറ്ററിയുമായി വരുന്ന ബൈക്കിൽ വിസ്കോസ് എയർ ഫിൽട്ടർ നൽകിയിട്ടുണ്ട്. ട്യൂബ്ലെസ് ടയറുകളാണ് പുതിയ ഹോണ്ട CD110 ഡ്രീം ഡീലക്സ് മോട്ടോർസൈക്കിളിലുള്ളത്. മികച്ച സവിശേഷതകളും ആകർഷകമായ വിലയുമാണ് ഹോണ്ട CD110 ഡ്രീം ഡീലക്സിനെ ശ്രദ്ധേയമാക്കുന്നത്.
ഹോണ്ട CD110 ഡ്രീം ഡീലക്സ് മോട്ടോർസൈക്കിളിന് ഹോണ്ട നൽകുന്ന ഏറ്റവും ശ്രദ്ധേയമായ ഓഫർ വാറന്റിയാണ്. 3 വർഷത്തെ സ്റ്റാൻഡേർഡ് വാറന്റിയാണ് ഈ ബൈക്കിന് ലഭിക്കുന്നത്. ഉപഭോക്താക്കൾക്ക് വാറന്റി 10 വർഷം വരെ നീട്ടാനും സാധിക്കും. ഈ ആനുകൂല്യങ്ങൾ കണക്കിലെടുക്കുമ്പോൾ കുറഞ്ഞ വിലയിൽ മികച്ച ബൈക്ക് വാങ്ങാൻ ആഗ്രഹിക്കുന്നവരെ ആകർഷിക്കുന്ന എല്ലാ ഘടകങ്ങളും ഹോണ്ട CD110 ഡ്രീം ഡീലക്സ് ബൈക്കിൽ നൽകിയിട്ടുണ്ട്.