ന്യൂഡൽഹി : ജനപ്രിയ മോഡലായ ഹോണ്ട സിറ്റിയുടെ പുതിയ അപെക്‌സ് എഡിഷ൯ അവതരിപ്പിച്ച് ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡ്. ഹോണ്ട സിറ്റിയുടെ വി, വി.എക്സ് ഗ്രേഡുകളെ അടിസ്ഥാനമാക്കി മാനുവൽ ട്രാ൯സ്മിഷ൯ (എംടി), കണ്ടിന്യുവസ്ലി വേരിയബിൾ ട്രാ൯സ്മിഷ൯ (സിവിടി) എന്നിവയിൽ അപെക്‌സ് എഡിഷ൯ ലഭിക്കും.
1998ൽ ഇന്ത്യ൯ റോഡുകളിൽ അവതരിപ്പിച്ചത് മുതൽ ഏറ്റവുമേറെക്കാലമായി ഇടംപിടിച്ചിട്ടുള്ള നെയിം പ്ലേറ്റായ ഹോണ്ട സിറ്റി, വിവിധങ്ങളായ രൂപകൽപ്പനാ പരിണാമങ്ങളിലും സാങ്കേതിക നവീകരണങ്ങളിലും ഉപഭോക്താക്കളുടെ മനം കവർന്ന വാഹനമാണ്.
സിറ്റിയുടെ സ്റ്റൈലിഷും സുഖകരവുമായ രൂപകൽപ്പനയെ അടിസ്ഥാനമാക്കിയും വി, വി.എക്‌സ് ഗ്രേഡുകൾക്ക് കൂടുതൽ മൂല്യം പകർന്നുമെത്തുന്ന അപെക്‌സ് എഡിഷ൯ എല്ലാ കളർ ഓപ്ഷനുകളിലും ലഭ്യമാക്കുന്നത് നവീകരണങ്ങളുടെ പുതിയ പ്രീമിയം പാക്കേജാണ്.