വിശ്വാസ്യതയുടെ 25 വര്‍ഷം ആഘോഷിച്ച് ഹോണ്ട മോട്ടോർസൈക്കിള്‍ & സ്‌കൂട്ടർ ഇന്ത്യ; 25-ാം വാര്‍ഷിക പതിപ്പുകളായ ആക്ടിവ 110, ആക്ടിവ 125, എസ്‌പി125 എന്നിവ പുറത്തിറക്കുന്നു

ഹോണ്ടയുടെ ഇന്ത്യയിലെ 25 വര്‍ഷത്തെ നിസ്തുലമായ പാരമ്പര്യം ആഘോഷിക്കുന്നതിൻ്റെ ഭാഗമായാണ് ഈ പതിപ്പുകള്‍

New Update
Honda SP 125 25 year Anniversary Edition 2

ന്യൂഡല്‍ഹി: ഹോണ്ട മോട്ടോർസൈക്കിള്‍ & സ്‌കൂട്ടർ ഇന്ത്യ (എച്ച്എംഎസ്ഐ) തങ്ങളുടെ ഐതിഹാസികമായ ആക്ടിവ 110, ആക്ടിവ 125, എസ്‌പി125 എന്നിവയുടെ 25-ാം വാര്‍ഷിക പതിപ്പുകള്‍ പുറത്തിറക്കുന്നതായി പ്രഖ്യാപിച്ചു. ഹോണ്ടയുടെ ഇന്ത്യയിലെ 25 വര്‍ഷത്തെ നിസ്തുലമായ പാരമ്പര്യം ആഘോഷിക്കുന്നതിൻ്റെ ഭാഗമായാണ് ഈ പതിപ്പുകള്‍. 

Advertisment

2001-ല്‍ ഇന്ത്യയിലെ തുടക്കം കുറിച്ചതു മുതല്‍ തന്നെ ഹോണ്ട ആക്ടിവ ഇന്ത്യയിലെ കുടുംബങ്ങളിലെ സ്വന്തം അംഗത്തെ പോലെയായി മാറുകയും സ്‌കൂട്ടര്‍ വിപണിയില്‍ നിരന്തരം മേധാവിത്വം പുലര്‍ത്തി കൊണ്ടിരിക്കുകയും ചെയ്യുന്നു. അതേസമയം ഈ അടുത്ത കാലത്ത് ഹോണ്ടയുടെ ഏറ്റവും വിജയകരമായ മോട്ടോര്‍ സൈക്കിളുകളില്‍ ഒന്നായി എസ്‌പി125 ഉയര്‍ന്നു വന്നു. 

ഹോണ്ട ആക്ടിവ 110, ആക്ടിവ 125, എസ്‌പി125 എന്നിവയുടെ 25-ാം വാര്‍ഷിക പതിപ്പുകളുടെ ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. 2025 ഓഗസ്റ്റ് അവസാനത്തോടു കൂടി എച്ച്എംഎസ്ഐയുടെ അംഗീകൃത ഡീലര്‍ഷിപ്പുകളില്‍ ഉടനീളം ഇവ ലഭ്യമാവുകയും ചെയ്യും. 

Advertisment