ഹോണ്ട മോട്ടോർസൈക്കിൾ & സ്‌കൂട്ടർ ഇന്ത്യ പുതിയ 2025 ലിവോ പുറത്തിറക്കി

New Update
HONDA SCOOTY

ഗുരുഗ്രാം: ഹോണ്ട മോട്ടോർസൈക്കിൾ & സ്കൂട്ടർ ഇന്ത്യ (എച്ച്എംഎസ്ഐ) പുതിയ ഒബിഡി2ബി കംപ്ലയന്റ് ലിവോ പുറത്തിറക്കി. 

Advertisment

നഗരങ്ങളിലെ യുവ യാത്രക്കാർക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന പുതിയ ലിവോ റൈഡിംഗ് അനുഭവം വർദ്ധിപ്പിക്കുന്നതിനായി അത്യാധുനിക സാങ്കേതികവിദ്യയ്‌ക്കൊപ്പം ബോൾഡായ രൂപകൽപ്പനയും വാഗ്ദാനം ചെയ്യുന്നു. 

2025 ഹോണ്ട ലിവോയുടെ വില 83,080 രൂപയിൽ ആരംഭിക്കുന്നു(എക്‌സ്-ഷോറൂം ഡൽഹി).

പുതിയ ലിവോ: വൈബ്രന്റ് ഡിസൈനും നൂതന സാങ്കേതികവിദ്യയും
സ്പോർട്ടിനെസ്സും പ്രായോഗികതയും സംയോജിപ്പിച്ച് രൂപകൽപ്പന ചെയ്തിരിക്കുന്ന കാലികമാക്കിയ  ലിവോയിൽ, ചിസൽഡ് ടാങ്ക് ഷ്രൗഡുകളുള്ള മസ്കുലാർ ഫ്യുവൽ ടാങ്ക്, ബോഡി പാനലുകളിൽ ശ്രദ്ധേയമായ ഗ്രാഫിക്സ് എന്നിവയുൾപ്പെടെ വേറിട്ടുനിൽക്കുന്ന ഘടകങ്ങൾ ഉൾപ്പെടുന്നു. ഡ്രം, ഡിസ്ക് എന്നീ രണ്ട് വകഭേദങ്ങളിൽ ഇത് ലഭ്യമാകും. ഓറഞ്ച് വരകളുള്ള പേൾ ഇഗ്നിയസ് ബ്ലാക്ക്, ബ്ലൂ വരകളുള്ള പേൾ ഇഗ്നിയസ് ബ്ലാക്ക്, പേൾ സൈറൺ ബ്ലൂ എന്നീ മൂന്ന് നിറങ്ങളിലും.
 
പുതിയ ലിവോയിൽ ഇപ്പോൾ ഒരു പൂർണമായും ഡിജിറ്റലായ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ഉൾപ്പെടുന്നു. ഇത് തത്സമയ മൈലേജ്, എത്ര ദൂരം ഓടാനുള്ള ഇന്ധനം ഉണ്ട്, സർവീസ് സമയ ഇൻഡിക്കേറ്റർ, ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ, ഇക്കോ ഇൻഡിക്കേറ്റർ എന്നിവയുൾപ്പെടെ നിരവധി വിവരങ്ങൾ നൽകുന്നു. സുരക്ഷാ ഘടകം കൂട്ടിച്ചേർക്കുന്നതിന്റെ ഭാഗമായി സൈഡ് സ്റ്റാൻഡ് എഞ്ചിൻ കട്ട് ഓഫ് സവിശേഷത തുടരുകയും ചെയ്യുന്നു.
 
പുതിയ ലിവോ: വിലയും ലഭ്യതയും
പുതിയ 2025 ഹോണ്ട ലിവോയുടെ വില 83,080 രൂപയിൽ ആരംഭിക്കുന്നു(എക്‌സ്-ഷോറൂം ഡൽഹി). ഇന്ത്യയിലുടനീളമുള്ള എല്ലാ എച്ച്എംഎസ്ഐ ഡീലർഷിപ്പുകളിലും ഇത് ഉടൻ ലഭ്യമാകും.
 

മോഡൽ 

വേരിയൻറ്

വില (എക്‌സ് -ഷോറൂം, ഡൽഹി)

ലിവോ

ഡ്രം 

83,080 രൂപ

ഡിസ്ക്ക്

85,878 രൂപ

Advertisment