/sathyam/media/media_files/2025/06/17/OMbBolyvue9wYEuJTTRL.jpg)
ഗുരുഗ്രാം: ഹോണ്ട മോട്ടോർസൈക്കിള്‍ & സ്‌കൂട്ടർ ഇന്ത്യ (എച്ച്‌എംഎസ്ഐ) ഇന്ന് പുതിയ എക്‌സ്എൽ750 ട്രാൻസ്ആൽപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചതായി പ്രഖ്യാപിച്ചു. അതിരുകൾക്കതീതമായി സ്വാതന്ത്ര്യം തേടുന്ന റൈഡർമാരെ ലക്ഷ്യംവെച്ച് രൂപകൽപ്പന ചെയ്ത ഈ ബൈക്ക് നഗര യാത്രകൾ മുതൽ രാജ്യാന്തര റോഡ് ട്രിപ്പുകൾ വരെ എളുപ്പത്തിൽ കൈകാര്യം ചെയ്യുന്നതിന് അനുയോജ്യമാണ്.
പുതിയ 2025 ഹോണ്ട എക്‌സ്എൽ750 ട്രാൻസ്ആൽപ്പിൻ്റെ വില 10,99,990 രൂപയാണ് (എക്സ്ഷോറൂം, ഗുരുഗ്രാം, ഹരിയാന). ഇന്ത്യയിലുടനീളമുള്ള ഹോണ്ടയുടെ ബിഗ്‌വിംഗ് ഡീലർഷിപ്പുകളിൽ ബുക്കിങ്ങുകൾ ആരംഭിച്ചു. ഉപഭോക്താക്കളുടെ ഡെലിവറികൾ ജൂലൈ 2025 മുതൽ തുടങ്ങും.
ലോഞ്ച് പ്രഖ്യാപിച്ചുകൊണ്ട് ഹോണ്ട മോട്ടോർസൈക്കിൾ & സ്കൂട്ടർ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറും പ്രസിഡന്റും സിഇഒയുമായ സുട്സുമു ഒട്ടാനി പറഞ്ഞു:“പുതിയ എക്‌സ്എൽ750 ട്രാൻസ്ആൽപ്പ് ഇന്ത്യയിൽ അവതരിപ്പിക്കാനായതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്.
തുടക്കം മുതലേ ട്രാൻസ്ആൽപ്പ് ആഗോള തലത്തിൽ വിശ്വസ്തമായ അഡ്വെഞ്ചർ റൈഡിംഗിൻ്റെ പ്രതീകമായി നിന്ന ബൈക്ക് ആണ്, അതിന്‍റെ പുതിയ പതിപ്പ് കൂടുതൽ സാങ്കേതിക നവീകരണങ്ങളോടെ ഇന്ത്യയിലെ അഡ്വെഞ്ചർ പ്രേമികൾക്ക് അതുല്യമായ അനുഭവം നൽകുമെന്ന് ഞങ്ങൾക്ക് വിശ്വാസം ഉണ്ട്. ഇന്ത്യൻ വിപണിയിൽ ആഗോള ഐക്കണുകളെ അവതരിപ്പിക്കാനുള്ള ഞങ്ങളുടെ പ്രതിബദ്ധത ഈ ബൈക്ക് വീണ്ടും സ്ഥിരീകരിക്കുന്നു.”