ഹോണ്ട മോട്ടോർസൈക്കിള്‍ & സ്‌കൂട്ടർ ഇന്ത്യ പുതിയ ‘മൈഹോണ്ട-ഇന്ത്യ’ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി

New Update
MyHonda-India Mobile App

ഗുരുഗ്രാം: ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട ടു-വീലർ ബ്രാൻഡുകളിൽ ഒന്നായ ഹോണ്ട മോട്ടോർസൈക്കിള്‍ & സ്‌കൂട്ടർ ഇന്ത്യ പുതിയ കസ്റ്റമർ കണക്റ്റ് പ്ലാറ്റ്‌ഫോം “മൈഹോണ്ട-ഇന്ത്യ” മൊബൈൽ ആപ്ലിക്കേഷൻ ലോഞ്ച് ചെയ്തതായി പ്രഖ്യാപിച്ചു.

Advertisment

സമഗ്രമായ ഒരു പ്ലാറ്റ്‌ഫോമായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന പുതിയ വിപ്ലവകരമായ മൈഹോണ്ട-ഇന്ത്യ ആപ്പ്, ഉപയോക്താവിൻ്റെ  യാത്രയിലുടനീളം സുതാര്യവും ആകർഷകവുമായ ഡിജിറ്റൽ എൻഡ്-ടു-എൻഡ് ഉടമസ്ഥതാ അനുഭവം നൽകിക്കൊണ്ട് എച്ച്എംഎസ്ഐയുടെ നിലവിലുള്ളതും ഭാവിയിലെയും  ഉപഭോക്താക്കളുമായും ഇടപഴകുന്ന രീതിയെ പുനർനിർവചിക്കുന്നു.

ഉപഭോക്തൃ സംതൃപ്തിയോടുള്ള എച്ച്എംഎസ്ഐയുടെ പ്രതിബദ്ധതയും,  ഉപഭോക്തൃ ജീവിതചക്രത്തിൻ്റെ ഓരോ ഘട്ടത്തിലും സൗകര്യവും നൂതനത്വവും കൊണ്ടുവരാനുള്ള കാഴ്ചപ്പാടും അടിവരയിടുന്നതാണ് ആപ്പിൻ്റെ ലോഞ്ച്. ഹോണ്ട വൺ ഐഡി എന്ന ഏകീകൃത ഡിജിറ്റൽ ഐഡന്റിറ്റി സിസ്റ്റം ഇതിൽ സംയോജിപ്പിച്ചിരിക്കുന്നു. 

ഇത് ഉപഭോക്താക്കൾക്ക് അവരുടെ സെയിൽസ്, സർവീസ്, ഓണർഷിപ്പ് ആവശ്യങ്ങൾക്കായി ഏകീകൃത പ്ലാറ്റ്‌ഫോം നൽകുന്നു. മൈഹോണ്ട-ഇന്ത്യ വഴി ഉപഭോക്താക്കൾക്ക് ഇപ്പോൾ ഹോണ്ടയുടെ മുഴുവൻ ടു-വീൽർ ശ്രേണി പരിശോധിക്കാനും, ഉൽപ്പന്ന ചോദ്യങ്ങൾ ഉയർത്താനും, ഹോണ്ട ടു-വീൽർ മോഡലുകൾ താരതമ്യം ചെയ്യാനും, ടെസ്റ്റ് റൈഡുകൾ ബുക്ക് ചെയ്യാനും, ഫിനാൻസ് ഓപ്ഷനുകൾ, പുതിയ അപ്ഡേറ്റുകൾ അറിയിപ്പുകൾ എന്നിവ എളുപ്പത്തിൽ ലഭ്യമാക്കാനും സാധിക്കും.

Advertisment