പുതിയ പ്രോട്ടോടൈപ്പ്‌ അവതരിപ്പിച്ച് ഹോണ്ട

New Update
Picture_ Honda presented the world premiere of prototype of Honda 0 α at Japan Mobility Show 2025 (1)
കൊച്ചി: ഹോണ്ട മോട്ടോർ കമ്പനി ലിമിറ്റഡ്  ജപ്പാൻ മൊബിലിറ്റി ഷോ 2025ൽ അടുത്ത തലമുറ വൈദ്യുത വാഹനമായ ഹോണ്ട 0 α (ആൽഫ) യുടെ പ്രോട്ടോടൈപ്പിന്‍റെ ലോക പ്രീമിയർ അവതരിപ്പിച്ചു.  

എല്ലാ സാഹചര്യങ്ങളിലും ജനങ്ങളുടെ ജീവിതത്തെ പിന്തുണയ്ക്കുന്ന, നഗര, പ്രകൃതിദത്ത പരിസ്ഥിതികളുമായി മനോഹരമായി ഇണങ്ങിച്ചേരുന്ന ഒരു എസ്‌.യു.വി. ആയിട്ടാണ് ഹോണ്ട 0 α വികസിപ്പിച്ചെടുക്കുന്നത്, ഈ വർഷം ജനുവരിയിൽ സി.ഇ.എസ്. 2025ൽ അവതരിപ്പിച്ച ഹോണ്ട 0 സലൂണിനും ഹോണ്ട 0 എസ്‌.യു.വി.ക്കും ശേഷം, ഹോണ്ട 0 സീരീസിന്‍റെ ലോകത്തിനായുള്ള ഒരു "ഗേറ്റ്‌വേ മോഡൽ" ആയി പരിഷ്കരിച്ച രൂപകല്പനയും, യാത്രികർക്ക് മികച്ച സഞ്ചാര സുഖം പ്രദാനം ചെയ്യുന്ന വിശാലമായ ക്യാബിനും സവിശേഷതയായിട്ടുള്ള ഹോണ്ട 0 α യെ ലൈനപ്പിലേക്ക് ചേർക്കും.
Advertisment
Advertisment