/sathyam/media/media_files/WHLBIn6zMlFWA9yYbDi2.jpeg)
ഹ്യുണ്ടായ് ഇന്ത്യ അടുത്തിടെയാണ് ക്രെറ്റ എൻ ലൈൻ എസ്‌യുവി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. ഹ്യൂണ്ടായ് ക്രെറ്റ എൻ ലൈൻ ഇന്ത്യയിൽ ലഭ്യമായ വെന്യു എൻ ലൈനിൻ്റെയും i20 N ലൈനിൻ്റെയും നിലവിലുള്ള N ലൈൻ ലൈനപ്പിൽ ചേരുന്നു. 16.82 ലക്ഷം രൂപ പ്രാരംഭ എക്‌സ് ഷോറൂം വിലയിലാണ് ഹ്യുണ്ടായ് ക്രെറ്റ എൻ ലൈൻ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്.
കിയ സെൽറ്റോസ് ജിടി ലൈൻ, എക്‌സ് ലൈൻ വേരിയൻ്റുകളുമായും മറ്റ് 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ വകഭേദങ്ങളായ ഫോക്‌സ്‌വാഗൺ ടൈഗൺ, സ്‌കോഡ കുഷാക്ക് എന്നിവയുമായും മത്സരിക്കുന്നതാണ് ഹ്യുണ്ടായ് ക്രെറ്റ എൻ ലൈൻ. എന്നാൽ ഇന്ത്യയ്ക്കായി ഹ്യുണ്ടായ് വെർണ എൻ ലൈൻ ഇല്ല എന്നാണ് പുതിയ റിപ്പോര്‍ട്ടുകൾ.
2022-ൽ വെന്യു N ലൈനും, 2023-ൽ ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത i20 N ലൈനും. എന്നിരുന്നാലും നിലവിൽ വെർണ എൻ ലൈൻ അവതരിപ്പിക്കാൻ പ്ലാനുകളൊന്നുമില്ല എന്ന് കമ്പനി വ്യക്തമാക്കിയിരിക്കുന്നു. ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യയുടെ സിഒഒ തരുൺ ഗാർഗ് ഇക്കാര്യം സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ടുകൾ. ഇത്തരം തീരുമാനങ്ങൾ എടുക്കുന്നതിലെ മാർക്കറ്റ് ഡൈനാമിക്സും ട്രെൻഡും മനസ്സിലാക്കേണ്ടത് പ്രധാനമാണെന്ന് ഗാർഗ് വ്യക്തമാക്കി.
നിലവിൽ വെർണ എൻ ലൈൻ പുറത്തെടുക്കാൻ ഹ്യുണ്ടായിക്ക് പദ്ധതിയില്ലെന്ന് ഗാർഗ് പറഞ്ഞു. ഇന്ത്യൻ ഓട്ടോമൊബൈൽ വിപണിയിലെ സെഡാൻ വിഭാഗം നിലവിൽ എട്ട് ശതമാനം വിപണി വിഹിതവുമായി കുറഞ്ഞുവരികയാണ്. 2024 ജനുവരിയിലെ വിൽപ്പന കണക്കുകൾ പരിശോധിച്ചാൽ, 2172 യൂണിറ്റുകളുമായി വെർണ ഇടത്തരം സെഡാൻ വിഭാഗത്തിൽ മുന്നിലാണ്, ഫോക്‌സ്‌വാഗൺ വിർറ്റസും 1879, 1242 യൂണിറ്റുകളുമായി സ്‌കോഡ സ്ലാവിയയും തൊട്ടുപിന്നിൽ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us