Advertisment

ക്രെറ്റ എസ്‌യുവിയും വെർണ സെഡാനും തിരിച്ചുവിളിച്ച് ഹ്യുണ്ടായ് ഇന്ത്യ

ബാധിത വാഹനങ്ങളുടെ ഉടമകൾക്ക് അവരുടെ ഏറ്റവും അടുത്തുള്ള ഹ്യൂണ്ടായ് ഡീലർഷിപ്പുകളെ സമീപിക്കാമെന്നും പ്രശ്‌നം യാതൊരു ചെലവും കൂടാതെ പരിഹരിക്കുമെന്നും ഹ്യുണ്ടായ് ഇന്ത്യ അറിയിച്ചു. രണ്ട് വാഹനങ്ങളിലും ഈ പവർട്രെയിൻ കോൺഫിഗറേഷൻ വാഗ്ദാനം ചെയ്യുന്നു.

author-image
ടെക് ഡസ്ക്
New Update
yutt

ക്രെറ്റ എസ്‌യുവിയുടെയും വെർണ സെഡാൻ്റെയും മൊത്തം 7,698 യൂണിറ്റുകൾ  തിരിച്ചുവിളിച്ചിട്ടുണ്ട്. ഇലക്‌ട്രോണിക് ഓയിൽ പമ്പ് കൺട്രോളറിൽ ഉണ്ടാകാൻ സാധ്യതയുള്ള ഒരു പോരായ്മയെ കുറിച്ചുള്ള ആശങ്കകളെ തുടർന്നാണ് ക്രെറ്റ എസ്‌യുവിയും വെർണ സെഡാനും തിരിച്ചുവിളിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകൾ. ഇത് ഇലക്ട്രോണിക് ഓയിൽ പമ്പിൻ്റെ പ്രകടനത്തെ ബാധിക്കും.

Advertisment

2023 ഫെബ്രുവരി 13 നും 2023 ജൂൺ ആറിനും ഇടയിൽ നിർമ്മിച്ച യൂണിറ്റുകൾക്കാണ് തിരിച്ചുവിളിക്കൽ നൽകിയിരിക്കുന്നത്. ബാധിത വാഹനങ്ങളുടെ ഉടമകൾക്ക് അവരുടെ ഏറ്റവും അടുത്തുള്ള ഹ്യൂണ്ടായ് ഡീലർഷിപ്പുകളെ സമീപിക്കാമെന്നും പ്രശ്‌നം യാതൊരു ചെലവും കൂടാതെ പരിഹരിക്കുമെന്നും ഹ്യുണ്ടായ് ഇന്ത്യ അറിയിച്ചു. സിവിടി ഗിയർബോക്സുമായി ജോടിയാക്കിയ 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് 4-സിലിണ്ടർ പെട്രോൾ എഞ്ചിനിലാണ് പ്രശ്‍നം കണ്ടെത്തിയത്.

ക്രെറ്റ എസ്‌യുവി, വെർണ സെഡാൻ എന്നീ രണ്ട് വാഹനങ്ങളിലും ഈ പവർട്രെയിൻ കോൺഫിഗറേഷൻ വാഗ്ദാനം ചെയ്യുന്നു. നിങ്ങളുടെ വാഹനങ്ങളുടെ വിൻ നമ്പർ ഉപയോഗിച്ച് കമ്പനിയുടെ വെബ്‌സൈറ്റിൽ ഹ്യുണ്ടായിയുടെ ക്രെറ്റ, വെർണ മോഡലുകൾ തിരിച്ചുവിളിക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉപഭോക്താക്കൾക്ക് അറിയാൻ കഴിയും. തങ്ങളുടെ വാഹനം തിരിച്ചുവിളിക്കലിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ, ഉടമകൾക്ക് അടുത്തുള്ള സർവീസ് സെൻ്ററിൽ അറ്റകുറ്റപ്പണികൾ ഷെഡ്യൂൾ ചെയ്യാം.

ഫോൺ, സന്ദേശം, ഇമെയിൽ എന്നിവ വഴി തിരിച്ചുവിളിക്കുന്നതിനെക്കുറിച്ച് ഹ്യുണ്ടായ് ഉപഭോക്താക്കളെ അറിയിക്കുന്നുമുണ്ട്. ഹ്യുണ്ടായിക്ക് മുമ്പ്, ഇതേ പ്രശ്‌നം ചൂണ്ടിക്കാട്ടി ഏകദേശം ഒരു മാസം മുമ്പ് സെൽറ്റോസ് എസ്‌യുവിയുടെ 4,358 യൂണിറ്റുകൾ കിയ തിരിച്ചുവിളിച്ചിരുന്നു. 2023 ഫെബ്രുവരി 28 നും 2023 ജൂലൈ 13 നും ഇടയിൽ നിർമ്മിച്ച വാഹനങ്ങളാണ് അപകടത്തിൽ പെട്ടത്. 11 ലക്ഷം രൂപ മുതൽ 20.15 ലക്ഷം രൂപ വരെ വിലയുള്ള ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിനെ ഹ്യുണ്ടായ് ഇന്ത്യ ജനുവരിയിലാണ് കമ്പനി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്.

hyundai-india-recalls-creata-and-verna
Advertisment