4.5 ലക്ഷം യൂണിറ്റ് വില്‍പ്പനയുമായി വെന്യു പുതിയ നാഴികക്കല്ലിലേക്ക്

എസ്‌യുവി വില്‍പ്പനയില്‍ സ്ഥിരമായി ആദ്യ പത്തില്‍ സ്ഥാനം പിടിക്കുന്ന വെന്യു ഇപ്പോള്‍ ഒരു സുപ്രധാന നേട്ടം കൈവരിച്ചിരിക്കുകയാണ്. വിപണിയിലെത്തി 50 മാസത്തിനുള്ളില്‍ 4.5 ലക്ഷം യൂണിറ്റ് വില്‍പ്പനയുമായാണ് വെന്യു പുതിയ നാഴികക്കല്ല് താണ്ടിയത്

author-image
ടെക് ഡസ്ക്
New Update
xstrfguio[p][l[p

കാര്‍ നിര്‍മാതാക്കളായ ഹ്യുണ്ടായി (hyundai) മോട്ടോര്‍ ഇന്ത്യ. 1996-ല്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ച കൊറിയന്‍ കമ്പനി ഇന്ന് വിവിധ വിഭാഗങ്ങളിലായി നിരവധി ഉല്‍പ്പന്നങ്ങള്‍ വില്‍പ്പനക്കെത്തിക്കുന്നു. ഹ്യുണ്ടായി മോട്ടോര്‍സിന്റെ ഇന്ത്യയിലെ ആദ്യത്തെ സബ് 4 മീറ്റർ എസ്‌യുവിയാണ് വെന്യു (venue). എസ്‌യുവി വില്‍പ്പനയില്‍ സ്ഥിരമായി ആദ്യ പത്തില്‍ സ്ഥാനം പിടിക്കുന്ന വെന്യു ഇപ്പോള്‍ ഒരു സുപ്രധാന നേട്ടം കൈവരിച്ചിരിക്കുകയാണ്.

Advertisment

വിപണിയിലെത്തി 50 മാസത്തിനുള്ളില്‍ 4.5 ലക്ഷം യൂണിറ്റ് വില്‍പ്പനയുമായാണ് വെന്യു പുതിയ നാഴികക്കല്ല് താണ്ടിയത്. 2019-ലായിരുന്നു വെന്യുവിന്റെ കൈപിടിച്ച് ഹ്യുണ്ടായി അത്യന്തം മത്സരം നിറഞ്ഞ കോംപാക്ട് എസ്‌യുവി സെഗ്മെന്റില്‍ പ്രവേശിച്ചത്. അക്കാലത്ത് ഈ കോംപാക്റ്റ് എസ്‌യുവിയുടെ പ്രാരംഭ എക്സ്-ഷോറൂം വില 6.55 ലക്ഷം രൂപയായിരുന്നു. നിലവില്‍ 13 വേരിയന്റുകളിലായി 3 എഞ്ചിന്‍ ഓപ്ഷനുകളില്‍ വെന്യു തെരഞ്ഞെടുക്കാന്‍ ഉപഭോക്താക്കള്‍ക്ക് അവസരമുണ്ട്.

ആഭ്യന്തര വിപണിയില്‍ വെന്യുവിന്റെ പ്രകടനം വിലയിരുത്തുമ്പോള്‍ ആറുമാസത്തിനുള്ളില്‍ 50,000 യൂണിറ്റ് വില്‍പ്പനയില്‍ എത്താന്‍ കഴിഞ്ഞു. 15 മാസം കൊണ്ട് 1 ലക്ഷം യൂണിറ്റും 25 മാസം കൊണ്ട് 2 ലക്ഷം യൂണിറ്റ് വില്‍പ്പനയും പൂര്‍ത്തിയാക്കി. ലോഞ്ച് കഴിഞ്ഞ് 36 മാസത്തിന് ശേഷം 2023 ഏപ്രിലില്‍ 3 ലക്ഷം വില്‍പ്പന നാഴികക്കല്ലും പിന്നിടാന്‍ ജനപ്രിയന് സാധിച്ചു. ലോഞ്ച് ചെയ്തതു മുതല്‍ ഇതുവരെ മൊത്തം 454,563 യൂണിറ്റ് വെന്യുവാണ് വിറ്റഴിച്ചത്.

അന്നുമുതല്‍ 2023 ജൂലൈ വരെ ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ വിറ്റ 2.20 ദശലക്ഷം പാസഞ്ചര്‍ വാഹനങ്ങളില്‍ 20 ശതമാനം വെന്യുവിന്റെ സംഭാവനയാണ്. 10,59,685 യൂണിറ്റ് വരുന്ന കമ്പനിയുടെ യൂട്ടിലിറ്റി വാഹന വില്‍പ്പനയുടെ 43 ശതമാനവും വെന്യുവാണ്. മത്സരം നിറഞ്ഞ സെഗ്മെന്റായതിനാല്‍ തന്നെ വില്‍പ്പന നിലനിര്‍ത്താന്‍ കാറിന് കൃത്യമായ ഇടവേളകളില്‍ അപ്ഡേറ്റുകള്‍ നല്‍കാന്‍ ഹ്യുണ്ടായി ശ്രദ്ധിച്ചിരുന്നു. 2022 ജൂണിലാണ് ഹ്യുണ്ടായി ഡിസൈന്‍ മാറ്റങ്ങളോടെ വെന്യു ഫെയ്സ്ലിഫ്റ്റ് പതിപ്പ് പുറത്തിറക്കിയത്.

ഹ്യുണ്ടായിയുടെ വമ്പന്‍ മോഡലുകളായ ട്യൂസോണ്‍, പാലിസേഡ് എന്നിവയില്‍ നിന്നാണ് ഡിസൈന്‍ കടംകൊണ്ടത്. ഏറെ വൈകാതെ കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ കോംപാക്ട് എസ്‌യുവിയുടെ കൂടുതല്‍ സ്പോര്‍ട്ടിയര്‍ പതിപ്പായ N-ലൈന്‍ പതിപ്പും വിപണിയില്‍ എത്തി. 1.2 ലിറ്റര്‍ പെട്രോള്‍ കപ്പ, 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.5 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എന്നിങ്ങനെയാണ് എഞ്ചിന്‍ ഓപ്ഷനുകള്‍. 5 സ്പീഡ് മാനുവല്‍, 7 സ്പീഡ് DCT, 6 സ്പീഡ് iMT എന്നിങ്ങനെ മൂന്ന് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളിലാണ് എസ്‌യുവി ഓഫര്‍ ചെയ്യുന്നത്.

HYUNDAI venue
Advertisment