അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി വനിതാ വാഹന റാലി സംഘടിപ്പിച്ച് ഇഞ്ചിയോണ്‍ കിയ

New Update
inchiyon criya

തിരുവനന്തപുരം: അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി വനിതാ വാഹന റാലി സംഘടിപ്പിച്ച് ഇഞ്ചിയോണ്‍ കിയ. ഡ്രൈവ് ബൈ കോണ്‍ഫിഡന്‍സ്, പവേര്‍ഡ് ബൈ പാഷന്‍ എന്ന തീമില്‍ ഇഞ്ചിയോണ്‍ കിയ കഴക്കൂട്ടം ഷോറൂമില്‍ നിന്നും മണ്ണന്തലയിലെ കിയ കാര്‍ സര്‍വീസ് സെന്റര്‍ വരെയാണ് റാലി സംഘടിപ്പിച്ചത്.

Advertisment

 മുപ്പതോളം വനിതകള്‍ കിയ വാഹനങ്ങളുമായി റാലിയില്‍ അണിനിരന്നു. വാഹന റാലി കഴക്കൂട്ടം കിയ ഷോറൂമിന് മുന്നില്‍ വെച്ച് കിയ ഉപഭോക്താക്കളായ ഗൗരി, പാര്‍വ്വതി, ഇഞ്ചിയോണ്‍ കിയ മാര്‍ക്കറ്റിംഗ് ഹെഡ് ഓസ്വിന്‍ ഡേവിഡ്, തിരുവനന്തപുരം റീജിയണല്‍ സെയില്‍സ് മാനേജര്‍ ലാക്‌സണ്‍ വി.എന്‍ എന്നിവര്‍ ചേര്‍ന്ന് ഫ്‌ളാഗ് ഓഫ് ചെയ്തു.