മഹീന്ദ്ര XUV400 ഇവിയുടെ ഔദ്യോഗിക ലോഞ്ച് തീയതി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, നവീകരിച്ച മോഡൽ 2024 ജനുവരിയിലോ ഫെബ്രുവരിയിലോ വിപണിയിലെത്തും. എസ്‌യുവി മോഡൽ ലൈനപ്പ് ഇസി പ്രോ, ഇഎൽ പ്രോ എന്നീ രണ്ട് പുതിയ ട്രിമ്മുകൾ അവതരിപ്പിക്കുമെന്ന് പുറത്തുവന്ന ചില രേഖകൾ സൂചിപ്പിക്കുന്നു. അതേസമയം ഈ കൂട്ടിച്ചേർക്കലുകൾ നിലവിലുള്ള EC, EL ട്രിമ്മുകൾക്ക് സമാനമായരിക്കുമോ അതോ അവയെ പൂർണ്ണമായും മാറ്റിസ്ഥാപിക്കുമോ എന്ന് വ്യക്തമല്ല.
ഔദ്യോഗിക അരങ്ങേറ്റത്തിന് മുന്നോടിയായി മഹീന്ദ്ര XUV400 ഇവിയുടെ ഇന്റീരിയർ പ്രദർശിപ്പിക്കുന്ന ആദ്യ സ്പൈ ചിത്രം ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടു. ഒരു വലിയ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഉൾപ്പെടെ നിരവധി പ്രത്യേകതകളോടെയാണ് പുതിയ വാഹനം എത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകൾ. അപ്‌ഗ്രേഡുചെയ്‌ത ഈ സിസ്റ്റത്തിൽ വയർലെസ് ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയും ഉണ്ട്.
10.25 ഇഞ്ച് ഫുൾ ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേയും നിലവിലെ അനലോഗ് ഡയലുകളെ മാറ്റിസ്ഥാപിക്കുന്നു. അതിനിടയിൽ ഒരു ചെറിയ ഡിജിറ്റൽ എംഐഡി ഉൾപ്പെടുത്തുന്നു. കാലാവസ്ഥാ നിയന്ത്രണ പാനൽ പുനരവലോകനത്തിന് വിധേയമാക്കാൻ സജ്ജമാണ്. എസ്‌യുവിയിൽ പിൻ എസി വെന്റുകൾ, പുതിയ ഫ്ലാറ്റ് ബോട്ടം സ്റ്റിയറിംഗ് വീൽ, പുതിയ ഡ്യുവൽ-ടോൺ ഇന്റീരിയർ തീം എന്നിവ ഉൾപ്പെടുത്തും.
മെമ്മറി ഫംഗ്‌ഷനോടുകൂടിയ ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ഫോൺ ചാർജർ, സൺറൂഫ്, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, പുഷ്-ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ്, റിയർ യുഎസ്ബി പോർട്ടുകൾ എന്നിങ്ങനെയുള്ള അധിക ഫീച്ചറുകൾ പുതിയ മഹീന്ദ്ര XUV400 EV-യിൽ ഉൾപ്പെടുത്തും. ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, റിവേഴ്‌സിംഗ് ക്യാമറ എന്നിവ ഉൾപ്പെടുത്തി സുരക്ഷയ്ക്ക് മുൻഗണനയുണ്ട്.