ബാറ്ററിക്ക് തീപിടിക്കാൻ സാധ്യത; ജാഗ്വാർ ഐ പേസ് ഇവി തിരിച്ചുവിളിച്ചു

2018 മാർച്ച് ഒന്നിനും 2018 മാർച്ച് 31 നും ഇടയിൽ നിർമ്മിച്ച ജാഗ്വാർ ഐ-പേസ് ബാറ്ററി പായ്ക്കുകൾക്ക് അവയുടെ ബാറ്ററി സെല്ലുകളിൽ ഷോർട്ട് സർക്യൂട്ടുകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷൻ പറയുന്നു.

author-image
ടെക് ഡസ്ക്
New Update
nbvygvuh

ആഗോള വിപണിയിലെ ആദ്യത്തെ ലോംഗ് റേഞ്ച് ഇലക്ട്രിക് വാഹനങ്ങളിലൊന്നാണ് ഐ-പേസ്. ബാറ്ററിക്ക് തീപിടിക്കാനുള്ള സാധ്യത കണക്കിലെടുത്താണ്  ടാറ്റ മോട്ടോഴ്‌സിൻ്റെ ഉടമസ്ഥതയിലുള്ള  ബ്രിട്ടീഷ് ആഡംബര കാർ കമ്പനി ഐ പേസിനെ തിരിച്ചുവിളിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകൾ. ഈ ഇലക്ട്രിക് കാറിനായി തുടർച്ചയായി തിരിച്ചുവിളിക്കുന്നു എന്നതാണ് ശ്രദ്ധേയം.

Advertisment

ഒരു സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് പ്രയോഗിക്കുന്നതിനായി കഴിഞ്ഞ വർഷം യുഎസ് വിപണിയിൽ വിറ്റ 6,400 യൂണിറ്റ് ഐ-പേസ് ഇവി തിരിച്ചുവിളിച്ചിരുന്നു. 2019 നും 2024 നും ഇടയിൽ നിർമ്മിച്ച ജാഗ്വാർ ഐ-പേസ് ഇലക്ട്രിക് കാറുകളെയാണ് ഇപ്പോൾ തിരിച്ചുവിളിച്ചിരിക്കുന്നത്. ചില കാറുകൾക്ക് ഒരു പുതിയ ബാറ്ററി ഊർജ്ജ നിയന്ത്രണ മൊഡ്യൂളും ആവശ്യമാണ്.

ഏതെങ്കിലും വാഹനത്തിന് പുതിയ ബാറ്ററി പാക്ക് ആവശ്യമുണ്ടെങ്കിൽ അതിൻ്റെ അറ്റകുറ്റപ്പണികൾ സൗജന്യമായി ചെയ്യുമെന്നും വാഹന നിർമാതാക്കൾ അറിയിച്ചു. ഇപ്പോൾ അമേരിക്കയിലെ നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷൻ (NHTSA) പുറത്തുവിട്ട പുതിയ തിരിച്ചുവിളിക്കൽ രേഖകൾ പറയുന്നത് 2019 മോഡൽ ജാഗ്വാർ ഐ-പേസ് ഇവിയുടെ 258 യൂണിറ്റുകൾ യുഎസിൽ തിരിച്ചുവിളിച്ചിട്ടുണ്ട്.

ഈ കാറുകൾ താപ ഓവർലോഡിലൂടെ അപകടസാധ്യത വർദ്ധിപ്പിക്കും. ജാഗ്വാറിന് ഈ പ്രശ്‍നത്തിന് പരിഹാരമില്ല എന്നതാണ് ഏറ്റവും ആശങ്കാജനകമായ കാര്യം. 2018 മാർച്ച് ഒന്നിനും 2018 മാർച്ച് 31 നും ഇടയിൽ നിർമ്മിച്ച ജാഗ്വാർ ഐ-പേസ് ബാറ്ററി പായ്ക്കുകൾക്ക് അവയുടെ ബാറ്ററി സെല്ലുകളിൽ ഷോർട്ട് സർക്യൂട്ടുകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷൻ പറയുന്നു.

jaguar-recalls-i-pace-evs-over-battery-fire
Advertisment