മഹീന്ദ്രയുമായി കൈകോര്‍ത്ത് ജെഎസ്ഡബ്ല്യു മോട്ടോര്‍ ഇന്ത്യ

New Update
മഹീന്ദ്ര പാസഞ്ചര്‍ വാഹന വില്‍പ്പന ഏപ്രിലില്‍ 9.5% ഉയര്‍ന്നു. ഏപ്രിലില്‍ മാസത്തെ ആകെ വാഹന വില്‍പ്പന 36437 യൂണിറ്റ്

കൊച്ചി : ഇവി ഉപഭോക്താക്കള്‍ക്കായി പുതുതായി അവതരിപ്പിച്ചിരിക്കുന്ന ബാറ്ററി ആസ് എ സര്‍വ്വീസ്   ഓണര്‍ഷിപ്പ് പ്രോഗ്രാമിന്റെ ഫിനാന്‍സിംഗ് സംവിധാനങ്ങള്‍ക്കായി കെഎംപിഎലുമായി പങ്കാളിത്തത്തിലെത്തി ജെഎസ്ഡബ്ല്യൂ എംജി മോട്ടോര്‍ ഇന്ത്യ. 

Advertisment

ഈ പങ്കാളിത്തത്തിലൂടെ ബാസ് പ്രോഗ്രാമിനെ പിന്തുണയ്ക്കുന്ന മുന്‍നിര ധനകാര്യ സ്ഥാപനങ്ങളിലൊന്നായി മാറിയിരിക്കുകയാണ് കെഎംപിഎല്‍. പ്രാരംഭഘട്ട ചിലവുകള്‍ വലിയ രീതിയില്‍ കുറയ്ക്കുന്ന ഒരു ഫ്ളക്സിബിള്‍ ഓണര്‍ഷിപ്പ് സംവിധാനമാണ് ബാസ്. 


ഉപഭോക്താക്കള്‍ക്ക് സാമ്പത്തിക നേട്ടം നല്‍കുവാനും ലളിതവുമായ ഉടമസ്ഥതാനുഭവം ഉറപ്പാക്കുവാനും ബാസ് പദ്ധതി മുഖേന സാധിക്കും. 2024ല്‍ ആരംഭിച്ച ഈ പദ്ധതിയിലൂടെ ഉപഭോക്താക്കളെ ഇവിയിലേക്ക് ആകര്‍ഷിക്കുവാന്‍ സാധിച്ചിട്ടുണ്ട്.


 ഇവിയുടെ വില്‍പ്പനയിലും പ്രകടമായ വളര്‍ച്ചയും ദൃശ്യമായിട്ടുണ്ട്. ഉപഭോക്താക്കളില്‍ ഈ ഓണര്‍ഷിപ്പ് മോഡലിനോടുള്ള വളര്‍ന്നു വരുന്ന താത്പര്യം കണക്കിലെടുത്താണ് കെഎംപിഎല്‍ ബാസിന്റെ ഭാഗമായിരിക്കുന്നത്.

ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ടതും നവീനവുമായ ഉപഭോക്തൃ അനുഭവം ഉറപ്പാക്കുന്നതില്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. ഇലക്ട്രിക് കാര്‍ വിപണിയില്‍ പുതിയൊരു നാഴികക്കല്ലാണ് ബാസിലൂടെ ഞങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നത്. 


ഞങ്ങളോടൊപ്പമുള്ള പങ്കാളിത്തത്തില്‍ കെഎംപിഎല്‍ ടീമിനോടുള്ള നന്ദി അറിയിക്കുന്നു. കെഎംപിഎല്ലിന്റെ വിപുലമായ ശൃംഖലയും ഡീലര്‍ പങ്കാളികളും ഈ പങ്കാളിത്തത്തിന് മുതല്‍ക്കൂട്ടാകും.


ഇതുമുഖേന ബാസ് കൂടുതല്‍ പേരിലേക്ക് എത്തുകയും ഇവി വില്‍പ്പന ഉയരുകയും ചെയ്യും - ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ ചീഫ് ഗ്രോത്ത് ഓഫീസര്‍ ഗൗരവ് ഗുപ്ത പറഞ്ഞു. 

Advertisment