ഏത് ഇലക്ട്രിക് വാഹനവും വെറും 15 മിനിറ്റിനുള്ളിൽ ചാർജ് ചെയ്യാം

ഒരു ഇലക്ട്രിക് വാഹന ഉടമയെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ആശങ്കകളിലൊന്നാണ് വാഹനം ചാർജ് ചെയ്യാൻ എടുക്കുന്ന സമയം. ഇതിനൊരു പരിഹാരവുമായാണ് സ്‌റ്റാർട്ടപ്പ് എത്തിയിരിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങൾക്ക് സ്‌മാർട്ട്‌ഫോണുകളെ പോലെ വേഗത്തിൽ ചാർജ് ചെയ്യാൻ കഴിയും

author-image
ടെക് ഡസ്ക്
New Update
i0ojhuytxczbvbhjknmlkm;

ഇവികളുമായി ബന്ധപ്പെട്ട് ഇപ്പോഴും നിരവധി വെല്ലുവിളികളുണ്ട്. 'ചാർജ്ജിംഗ് സമയം' അതിലെ മുഖ്യഘടകമാണ്. ഈ പ്രശ്‌നത്തിന് വലിയൊരളവിൽ പരിഹാരം കണ്ടെത്തിയതായി ബെംഗളൂരു ആസ്ഥാനമായുള്ള ഒരു സ്‌റ്റാർട്ടപ്പ് അവകാശപ്പെടുന്നു. എക്‌സ്‌പോണന്റ് എനർജി എന്ന സ്‌റ്റാർട്ടപ്പ് ഇത്തരമൊരു ദ്രുത ചാർജിംഗ് സാങ്കേതികവിദ്യ അവതരിപ്പിച്ചിരിക്കുകയാണ്. വെറും 15 മിനിറ്റിനുള്ളിൽ ഏത് ഇലക്ട്രിക് വാഹനവും എളുപ്പത്തിൽ ചാർജ് ചെയ്യാൻ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു. 

Advertisment

ഒരു ഇലക്ട്രിക് വാഹന ഉടമയെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ആശങ്കകളിലൊന്നാണ് വാഹനം ചാർജ് ചെയ്യാൻ എടുക്കുന്ന സമയം. ഇതിനൊരു പരിഹാരവുമായാണ് സ്‌റ്റാർട്ടപ്പ് എത്തിയിരിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങൾക്ക് സ്‌മാർട്ട്‌ഫോണുകളെ പോലെ വേഗത്തിൽ ചാർജ് ചെയ്യാൻ കഴിയും. എന്താണ് ദ്രുത ചാർജിംഗ് സാങ്കേതികവിദ്യയെന്നും, ഈ സാങ്കേതികവിദ്യ എങ്ങനെ പ്രവർത്തിക്കുമെന്നും പരിശോധിക്കാം.

ഇ-പാക്ക് (ബാറ്ററി പാക്ക്), ഇ-പമ്പ് (ചാർജിംഗ് സ്‌റ്റേഷൻ), ഇ-പ്ലഗ് (ചാർജിംഗ് കണക്ടർ) എന്നിവ ഉൾപ്പെടുന്ന മൂന്ന് ഘടകങ്ങളിലാണ് എക്‌സ്‌പോണന്റ് എനർജി പ്രവർത്തിക്കുന്നത്. ഒരു ബസ് പോലും, ഈ ചാർജിംഗ് സ്‌റ്റേഷനിലൂടെ കേവലം 15 മിനിറ്റിനുള്ളിൽ പൂർണ്ണമായും ചാർജ് ചെയ്യാം. എക്‌സ്‌പോണന്റ് എനർജി എൽഎഫ്‌പി (ലിഥിയം അയേൺ ഫോസ്ഫേറ്റ്) സെല്ലുകളെ വേഗത്തിൽ ചാർജ് ചെയ്യുന്നതിൽ നിന്ന് തടയുന്ന രണ്ട് പ്രധാന വെല്ലുവിളികളെ (ലിഥിയം പ്ലേറ്റിംഗ്, അമിത ചൂട്) മറികടക്കാൻ പ്രവർത്തിച്ചതായി പറയുന്നു.

എക്‌സ്‌പോണന്റിന്റെ ബാറ്ററി മാനേജ്‌മെന്റ് സിസ്‌റ്റം (ബിഎംഎസ്), വെർച്വൽ സെൽ മോഡൽ, ഡൈനാമിക് ചാർജിംഗ് അൽഗോരിതം എന്നിവ അതിവേഗ ചാർജിംഗ് സമയത്ത് ലിഥിയം പ്ലേറ്റിംഗ് മൂലമുണ്ടാകുന്ന സെൽ ഡിഗ്രേഡേഷൻ തടയാൻ സഹായിക്കുന്നു. അതിവേഗ ചാർജിംഗ് സമയത്ത് ബാറ്ററി പെട്ടെന്ന് ചൂടാകുന്ന പ്രശ്‌നം സാധാരണമാണ്, ചിലപ്പോൾ ഇത് മൂലം അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. എന്നാൽ എച്ച്‌വിഎസി സംവിധാനം ഉപയോഗിച്ച് അതിവേഗ ചാർജിംഗ് സമയത്ത് ഉണ്ടാകുന്ന അമിത ചൂടിന്റെ പ്രശ്‌നം കമ്പനി പരിഹരിച്ചു.

electric-car charge
Advertisment