/sathyam/media/media_files/BKArtYypAs5Q38zl2lhZ.jpeg)
കവാസാക്കി മോട്ടോർ ഇന്ത്യ, ഉയർന്ന പെർഫോമൻസ് സ്‌പോർട്‌സ് ബൈക്കായ നിഞ്ച ZX-4RR-ൻ്റെ ലോഞ്ച് ചെയ്യാൻ ഒരുങ്ങുന്നു. കോംപാക്റ്റ് വലുപ്പത്തിനും ശക്തമായ പ്രകടനത്തിനും പേരുകേട്ട ഈ പുതിയ മോഡൽ പരിമിതമായ എണ്ണത്തിൽ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് പൂർണ്ണമായും ബിൽറ്റ് യൂണിറ്റ് ആയിട്ടായിരിക്കാം ഇന്ത്യയിലെത്തുന്നത്.
ഇന്ത്യയിൽ അടുത്തിടെ പുറത്തിറക്കിയ നിഞ്ച ZX-4R-ന് മുകളിലായിരിക്കും നിഞ്ച ZX-4RR സ്ഥാനം പിടിക്കുക. കവാസാക്കി നിഞ്ച ZX-4RR കവാസാക്കി റേസിംഗ് ടീം (KRT) പെയിൻ്റ് സ്‍കീം അവതരിപ്പിക്കുമെന്ന് ടീസർ ചിത്രം സൂചിപ്പിക്കുന്നു. ഇത് ലോഞ്ചിലെ ഒരേയൊരു കളർ ഓപ്ഷനായിരിക്കാം. ബ്ലൂടൂത്ത് കണക്റ്റിവിറ്റി, നാല് റൈഡിംഗ് മോഡുകൾ, ഓൾ-എൽഇഡി ലൈറ്റിംഗ് എന്നിവ വാഗ്ദാനം ചെയ്യുന്ന 4.3 ഇഞ്ച് ടിഎഫ്‌ടി സ്‌ക്രീനും ബൈക്കിലുണ്ടാകും.
കവാസാക്കി നിഞ്ച ZX-4RR ന് 399 സിസി ലിക്വിഡ്-കൂൾഡ്, ഇൻ-ലൈൻ ഫോർ സിലിണ്ടർ എഞ്ചിനാണ് കരുത്ത് പകരുന്നത്. 76 bhp കരുത്തും 37.6 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന തരത്തിലാണ് ഈ എഞ്ചിൻ രൂപകൽപ്പന ചെയ്‍തിരിക്കുന്നത്. റാം എയർ ഇൻടേക്ക് സംവിധാനവും ബൈക്കിൻ്റെ സവിശേഷതയാണ്, കൂടാതെ ബൈ-ഡയറക്ഷണൽ ക്വിക്ക് ഷിഫ്റ്ററോടുകൂടിയ ആറ് സ്പീഡ് ഗിയർബോക്‌സും സജ്ജീകരിച്ചിരിക്കുന്നു.
വെറും 189 കിലോഗ്രാം ഭാരമുള്ള ഈ ബൈക്ക് മികച്ച പവർ-ടു-വെയ്റ്റ് അനുപാതം വാഗ്ദാനം ചെയ്യുന്നു. ഇത് അവിശ്വസനീയമാംവിധം ചടുലവും വേഗതയുള്ളതുമാക്കുന്നു. സസ്‌പെൻഷനായി, പ്രീലോഡ് ക്രമീകരിക്കാവുന്ന 37 mm യുഎസ്‍ഡി ഷോവ SFF-BP ഫ്രണ്ട് ഫോർക്കുകളുമായാണ് കവാസാക്കി നിഞ്ച ZX-4RR വരുന്നത്. പ്രീലോഡ്-അഡ്‍ജസ്റ്റ് ചെയ്യാവുന്ന ഷോവ ബിഎഫ്ആർസി ലൈറ്റ് മോണോഷോക്ക് ആണ് പിൻ സസ്‌പെൻഷൻ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us