ഇന്ത്യൻ വിപണിയിലും കിയ കാറുകളുടെ ആവശ്യം വർധിച്ചുവരികയാണ്. 2.50 ലക്ഷം യൂണിറ്റുകൾ കയറ്റുമതി ചെയ്യുന്ന നാഴികക്കല്ല് അടുത്തിടെയാണ് കമ്പനി കൈവരിച്ചത്. 2024 മെയ് മാസത്തിൽ കിയ ഇന്ത്യൻ വിപണിയിൽ മൊത്തം 19,500 യൂണിറ്റുകൾ വിറ്റഴിച്ചു. സോനെറ്റിൻ്റെ 7,433 യൂണിറ്റുകളുടെ വിൽപ്പനയും ഇതിൽ ഉൾപ്പെടുന്നു. കഴിഞ്ഞ മാസം 5,316 യൂണിറ്റ് കാരൻസുകളും കിയ വിറ്റു.
കഴിഞ്ഞ മാസം 2024 മെയ് മാസത്തിൽ കിയ EV6 ൻ്റെ 15 യൂണിറ്റുകൾ മാത്രമേ വിറ്റഴിക്കപ്പെട്ടിട്ടുള്ളൂവെന്ന് വിൽപ്പന ചാർട്ട് വ്യക്തമാക്കുന്നു. സാമ്പത്തിക വർഷം ആദ്യത്തിലെ ഏപ്രിൽ മാസത്തിൽ അഞ്ച് യൂണിറ്റുകൾ മാത്രമാണ് വിറ്റഴിച്ചത്. 2024 ഫെബ്രുവരിയിലും 2024 മാർച്ചിലും EV6-ൻ്റെ ഒരു യൂണിറ്റ് വീതമാണ് വിറ്റത്. 2024 ജനുവരിയിൽ അതിന്‍റെ അക്കൗണ്ട് പോലും തുറന്നിട്ടില്ല.
528 കിലോമീറ്ററാണ് ഈ ഇവിയുടെ പരിധിയെന്ന് കമ്പനി അവകാശപ്പെടുന്നു. ഇതിന് രണ്ട് ഡ്രൈവ്ട്രെയിൻ ഓപ്ഷനുകൾ ഉണ്ട്, റിയർ-വീൽ-ഡ്രൈവ്, ഓൾ-വീൽ-ഡ്രൈവ്. ഇതിൻ്റെ സിംഗിൾ-മോട്ടോർ റിയർ-വീൽ-ഡ്രൈവ് വേരിയൻ്റ് 229ps പവറും 350Nm ടോർക്കും സൃഷ്ടിക്കുന്നു, അതേസമയം ഡ്യുവൽ-മോട്ടോർ ഓൾ-വീൽ-ഡ്രൈവ് പതിപ്പിന് 325ps-ഉം 605Nm-ഉം പവർ ഔട്ട്പുട്ട് ഉണ്ട്.
ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റിനായി ഡ്യുവൽ കർവ് 12.3 ഇഞ്ച് ഡിസ്‌പ്ലേ, വയർലെസ് ഫോൺ ചാർജിംഗ്, വെൻ്റിലേറ്റഡ്, പവർഡ് ഫ്രണ്ട് സീറ്റുകൾ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, സൺറൂഫ് തുടങ്ങിയ ഫീച്ചറുകൾ ഈ ഇലക്ട്രിക് കാറിലുണ്ട്. എട്ട് എയർബാഗുകൾ, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ-കീപ്പ് അസിസ്റ്റ്, ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിംഗ് തുടങ്ങിയ സുരക്ഷാ ഫീച്ചറുകൾ ഇതിലുണ്ട്.