രാജ്യത്തെ കിയ മോഡൽ ശ്രേണിയിലുടനീളം മൂന്ന് ശതമാനം വരെ വിലവർദ്ധന

വരാനിരിക്കുന്ന വിലവർദ്ധന സെൽറ്റോസ്, സോനെറ്റ്, കാരൻസ് എന്നിവയുൾപ്പെടെ വാഹന നിർമ്മാതാക്കളുടെ നിരയിലെ എല്ലാ മോഡലുകളുടെയും വിലയിൽ മാറ്റം വരുത്തും. സെൽറ്റോസ്, സോനെറ്റ്, കാരെൻസ് എന്നിവയുടെ പുതുക്കിയ വിലവിവരപ്പട്ടിക ഏപ്രിൽ ആദ്യവാരം പുറത്ത് വന്നേക്കും.

author-image
ടെക് ഡസ്ക്
New Update
jbjfhth

രാജ്യത്തെ കിയ മോഡൽ ശ്രേണിയിലുടനീളം കാർ നിർമ്മാതാവ് മൂന്ന് ശതമാനം വരെ വിലവർദ്ധന പ്രഖ്യാപിച്ചു. ചരക്കുകളുടെ വിലയും വിതരണ ശൃംഖലയുമായി ബന്ധപ്പെട്ട ഇൻപുട്ടുകളും വർദ്ധിച്ചതാണ് വിലവർദ്ധനയ്ക്ക് പിന്നിലെ കാരണം എന്നാണ് കമ്പനി പറയുന്നത്. ഈ വർഷം കിയ ഈടാക്കുന്ന ആദ്യ വില വർധനയായിരിക്കും ഇതെന്നത് ശ്രദ്ധേയമാണ്.

Advertisment

വരാനിരിക്കുന്ന വിലവർദ്ധന സെൽറ്റോസ്, സോനെറ്റ്, കാരൻസ് എന്നിവയുൾപ്പെടെ വാഹന നിർമ്മാതാക്കളുടെ നിരയിലെ എല്ലാ മോഡലുകളുടെയും വിലയിൽ മാറ്റം വരുത്തും. സെൽറ്റോസ്, സോനെറ്റ്, കാരെൻസ് എന്നിവയുടെ പുതുക്കിയ വിലവിവരപ്പട്ടിക ഏപ്രിൽ ആദ്യവാരം പുറത്ത് വന്നേക്കും. കിയ 1.16 ദശലക്ഷം യൂണിറ്റുകളുടെ വിൽപ്പന രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഇടത്തരം എസ്‌യുവിയായ സെൽറ്റോസ് 6.13 ലക്ഷം യൂണിറ്റും സോനെറ്റിന് 3.95 ലക്ഷം യൂണിറ്റും വിറ്റു. അതേസമയം, 1.59 ലക്ഷം യൂണിറ്റുകളാണ് കാരൻസ് എംപിവിയുടെ വിൽപ്പന. ഇലക്ട്രോണിക് ഓയിൽ പമ്പ് കൺട്രോളറിൽ ഉണ്ടായേക്കാവുന്ന തകരാർ പരിഹരിക്കാൻ കഴിഞ്ഞ മാസം കിയ പെട്രോൾ-സിവിടി സെൽറ്റോസിൻ്റെ 4,358 യൂണിറ്റുകൾ തിരിച്ചുവിളിച്ചിരുന്നു.

വരും മാസങ്ങളിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഫെയ്‌സ്‌ലിഫ്റ്റഡ് കാർണിവലിലും കിയ പ്രവർത്തിക്കുന്നു. അടുത്ത ഒരു വർഷത്തിനുള്ളിൽ മൂന്ന് പുതിയ വാഹനങ്ങൾ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കിയ ഇന്ത്യ. ഈ വർഷം, കമ്പനി പുതിയ തലമുറ കാർണിവൽ എംപിവിയും മുൻനിര ഇവി9 മൂന്നുവരി ഇലക്ട്രിക് എസ്‌യുവിയും അവതരിപ്പിക്കും. ഈ വർഷം അവസാനത്തോടെ ബ്രാൻഡിൻ്റെ പുതിയ കോംപാക്ട് എസ്‌യുവി അനാവരണം ചെയ്യും.

kia-india-announced-price-hike