/sathyam/media/media_files/fa6i8MUEN8CwnN7OviKL.jpeg)
ഗതാഗതനിയമങ്ങളെക്കുറിച്ചുള്ള അവബോധം ഇല്ലായ്മയും അമിത ആത്മവിശ്വാസവുമൊക്കെയാണ് അപകടങ്ങളിൽ ഭൂരിഭാഗത്തിന്‍റെയും മുഖ്യ കാരണം. ഈ സാഹചര്യത്തിൽ സ്വയം അപകടങ്ങളെ പ്രതിരോധിച്ചുള്ള ഡ്രൈവിംഗ് അഥവാ ഡിഫൻസീവ് ഡ്രൈവിംഗ് എന്തെന്ന് വ്യക്തമാക്കുകയാണ് മോട്ടോർ വാഹനവകുപ്പ്. റോഡിലേക്ക് വരുന്ന പന്തിന്റെ പുറകെ ഒരു കുട്ടിയുണ്ടാവും എന്ന് ചിന്തിക്കുക എന്നതാണ് ഡിഫൻസീവ് ഡ്രൈവിങ്ങിന്റെ അടിസ്ഥാനം.
റോഡ് നിയമങ്ങൾക്കും ഡ്രൈവിങ്ങിന്റെ അടിസ്ഥാന തത്വങ്ങൾക്കും അപ്പുറം റോഡിലെ മറ്റുള്ളവരുടെ തെറ്റായ പെരുമാറ്റം കൂടി മുൻകൂട്ടി കണ്ടുകൊണ്ട് , അവയെ കൂടി മറികടക്കാൻ കഴിയുന്ന വിധത്തിൽ സ്വന്തം ഡ്രൈവിംഗ് രീതികളെ നിരന്തരമായി പരിഷ്കരിക്കുകയും കൂടുതൽ അപകടരഹിതമായ രീതികളിലേക്ക് സ്വയം മാറുകയും ചെയ്യുക എന്നതാണ് ഡിഫൻസീവ് ഡ്രൈവിംങ്ങിൻ്റെ അടിസ്ഥാനതത്വം.
നമ്മൾ ഒരു കൊടും വളവ് മറികടക്കാൻ ശ്രമിക്കുകയാണെന്നിരിക്കട്ടെ സ്വാഭാവികമായും ആ വളവിന്റെ അപ്പുറത്ത് ഒരു വാഹനം ഉണ്ടാകും എന്നുള്ള പ്രതീക്ഷയിൽ ഫോൺ മുഴക്കുക എന്നുള്ളതാണ് ആദ്യപടി. അപ്പുറത്ത് ഒരു വാഹനം ഉണ്ടെന്നും പ്രസ്തുത വാഹനം അയാൾക്ക് അനുവദിച്ചിട്ടുള്ള സ്ഥലത്താവും എന്ന ധാരണയിൽ നമുക്ക് അനുവദിച്ചിട്ടുള്ള റോഡിൻ്റെ ഇടത് വശത്തുകൂടെ വളവ് മറികടക്കാൻ ശ്രമിക്കുക എന്നുള്ളതാണ് രണ്ടാമത്തേത്.
ഇനി അയാൾ വളവിനപ്പുറം നമുക്ക് അനുവദിച്ചിട്ടുള്ള റോഡിന്റെ ഇടതു ഭാഗത്തെ പകുതിയിലാണെങ്കിലോ, വളവിന്റെ അപ്പുറത്തുള്ള അപകടസാധ്യത മുൻകൂട്ടി കണ്ടുകൊണ്ടുള്ള സുരക്ഷിതമായ വേഗതയിലേക്ക് മാറുകയും വേണമെങ്കിൽ വാഹനം നിർത്താൻ കഴിയും എന്നുള്ള ബോധ്യത്തോടെ വാഹനം ഓടിക്കുകയും ചെയ്യുക എന്നുള്ളതാണ് മൂന്നാമത്തെ കാര്യം. അപ്രതീക്ഷിതമായത് പ്രതീക്ഷിക്കുക എന്ന ഡിഫൻസ് ഡ്രൈവിംഗിന്റെ അടിസ്ഥാനതത്വം മനസ്സിലാക്കി വേണം വാഹനം ഓടിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us