/sathyam/media/media_files/jQ4GyF338VfTcQAMWslQ.jpeg)
നിസാൻ മാഗ്നൈറ്റിന് ആറുലക്ഷം മുതൽ 11.27 ലക്ഷം രൂപ വരെയാണ് എക്സ്-ഷോറൂം വില. നിസാൻ മാഗ്‌നൈറ്റിന് 1-ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ അല്ലെങ്കിൽ 1-ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ ആണ് കരുത്ത് പകരുന്നത്. ഈ രണ്ട് എഞ്ചിനുകളും 72 bhp/96 Nm ടോർക്കും 100 bhp/160 Nm ടോർക്കും ഉത്പാദിപ്പിക്കാൻ പ്രാപ്തമാണ്.
ആറ് ലക്ഷം മുതൽ 11.23 ലക്ഷം രൂപ വരെ എക്സ് ഷോറൂം വിലയുള്ള റെനോ കിഗർ ഇന്ത്യയിൽ ലഭ്യമാണ്. 1-ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ അല്ലെങ്കിൽ 1-ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനാണ് റെനോ കിഗറിന് കരുത്തേകുന്നത്. ഈ രണ്ട് എഞ്ചിനുകളും 72 bhp/96 Nm ടോർക്കും 100 bhp/160 Nm ടോർക്കും ഉത്പാദിപ്പിക്കാൻ പ്രാപ്‍തമാണ്.
6.13 ലക്ഷം മുതൽ 10.28 ലക്ഷം രൂപ വരെ എക്സ് ഷോറൂം വിലയുള്ള ഹ്യൂണ്ടായ് എക്‌സ്‌റ്റർ ഇന്ത്യയിൽ ലഭ്യമാണ്. 83 bhp കരുത്തും 114 Nm ടോർക്കും ഉത്പാദിപ്പിക്കാൻ കഴിവുള്ള 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് ഹ്യുണ്ടായ് എക്‌സ്റ്ററിൽ സജ്ജീകരിച്ചിരിക്കുന്നത്. ടാറ്റ പഞ്ച് ആറുലക്ഷം മുതൽ 10.20 ലക്ഷം രൂപ വരെയാണ് എക്സ്-ഷോറൂം വിലയിൽ ലഭിക്കും.
7.51 ലക്ഷം മുതൽ 13.04 ലക്ഷം രൂപ വരെ എക്സ് ഷോറൂം വിലയുള്ള മോഡലാണ് മാരുതി സുസുക്കി ഫ്രോങ്ക്സ്. 1-ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനോ 1.2-ലിറ്റർ ഡ്യുവൽജെറ്റ് പെട്രോൾ എഞ്ചിനോ ആണ് മാരുതി സുസുക്കി ഫ്രോങ്‌ക്‌സിന് കരുത്ത് പകരുന്നത്. ഈ രണ്ട് എഞ്ചിനുകളും 100 bhp/148 Nm torque ഉം 90 bhp/138 Nm ടോർക്കും ഉത്പാദിപ്പിക്കാൻ പ്രാപ്‍തമാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us