/sathyam/media/media_files/bsKSsjEGumzF6vX8OxAc.jpeg)
ഇൻഗ്ലോ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി തദ്ദേശീയ വാഹന നിർമ്മാതാവ് ഏഴ് പുതിയ ബാറ്ററി ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കുമെന്ന് സ്ഥിരീകരിച്ചു. ഈ തന്ത്രത്തിന് കീഴിൽ പുറത്തിറങ്ങുന്ന ആദ്യ മോഡൽ മഹീന്ദ്ര XUV.e8 കൺസെപ്റ്റ് അധിഷ്ഠിത എസ്‌യുവിയായിരിക്കും , 2024 ഡിസംബറിൽ നിരത്തിലിറങ്ങും. ഇത് പ്രധാനമായും ജനപ്രിയ XUV700-ൻ്റെ ഇലക്ട്രിക് പതിപ്പായിരിക്കും.
ഇവി ഉൽപ്പന്ന പോർട്ട്‌ഫോളിയോ വിപുലീകരിക്കുന്നതിനു പുറമേ, വിപണി ആവശ്യകതയെ ആശ്രയിച്ച് ഭാവി മോഡലുകൾക്കായി ഹൈബ്രിഡ് സാങ്കേതികവിദ്യ മഹീന്ദ്ര പരിഗണിക്കുന്നുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകൾ. എം ആൻഡ് എം മാനേജിംഗ് ഡയറക്ടറും സിഇഒയുമായ അനീഷ് ഷാ ആണഅ ഇക്കാര്യം വ്യക്തമാക്കിയത്. കമ്പനി ഹൈബ്രിഡുകളെ ഐസിഇകളുടെ ഒരു വിപുലീകരണമായാണ് കാണുന്നത്.
ഹൈബ്രിഡ് വാഹനങ്ങൾക്ക് ആവശ്യക്കാരുണ്ടെങ്കിൽ മഹീന്ദ്ര അതിന് തയ്യാറാകും. ഹൈബ്രിഡ് വാഹനങ്ങൾക്ക് ഇന്ധനക്ഷമതയിൽ ചെറിയ നേട്ടമുണ്ടാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഡ്യുവൽ പവർട്രെയിനുകളുടെ ഉപയോഗം കാരണം ഹൈബ്രിഡ് വാഹനങ്ങൾ വികസിപ്പിക്കുന്നതിനും നിർമ്മിക്കുന്നതിനും കൂടുതൽ ചെലവേറിയതാണ്.
ഹൈബ്രിഡുകളുടെ എമിഷൻ അളവ് ഇവികളേക്കാൾ കൂടുതലാണ്. അടുത്ത അഞ്ച് മുതൽ ഏഴ് വർഷത്തേക്ക് ഇവയ്ക്ക് ആവശ്യക്കാരുണ്ടാകുമെന്നതിനാൽ, ഐസിഇയിൽ പ്രവർത്തിക്കുന്ന വാഹനങ്ങളിലായിരിക്കും തങ്ങളുടെ പ്രാഥമിക ശ്രദ്ധയെന്ന് മഹീന്ദ്ര സ്ഥിരീകരിച്ചു. മഹീന്ദ്ര അടുത്ത മൂന്ന് വർഷത്തിനുള്ളിൽ തങ്ങളുടെ ഓട്ടോമോട്ടീവ് ബിസിനസിനായി 27,000 കോടി രൂപയുടെ നിക്ഷേപം ആസൂത്രണം ചെയ്തിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us