/sathyam/media/media_files/2025/12/09/gfcvghfgh-2025-12-09-19-10-39.jpg)
കൊച്ചി: റോഡ് നിര്‍മാണത്തിനായി മഹീന്ദ്ര രൂപകല്‍പ്പന ചെയ്ത പുതിയ മിനി കംപാക്ടറായ മഹീന്ദ്ര കോംപാക്‌സ് പുറത്തിറക്കി. ബെംഗളൂരൂവിലെ ബിഇഐസിയില്‍ സി.ഐ.ഐ. സംഘടിപ്പിച്ച എക്സ്‌കോണ്‍ എക്‌സിബിഷനിലാണ് മഹീന്ദ്രയുടെ കണ്‍സ്ട്രക്ഷന്‍ ഇക്വിപ്‌മെന്റ് ബിസിനസ് (എംസിഇ) രൂപകല്‍പ്പന ചെയ്ത മഹീന്ദ്ര കോംപാക്‌സ് പുറത്തിറക്കിയത്. വിവിധ ശ്രേണികളിലായി അത്യാധുനിക സവിശേഷതകളും കൂടുതല്‍ സൗകര്യങ്ങളും ഉയര്‍ന്ന ഉല്‍പ്പാദനക്ഷമതയുമുളള എംസിഇ, സിഇവി- വി നിരയിലെ പുതുതലമുറ യന്ത്രങ്ങളും ഇതിനൊപ്പം പ്രദര്‍ശിപ്പിച്ചു.
വിപണിയില്‍ വലിയ ശ്രദ്ധ പിടിച്ചുപറ്റിയ മഹീന്ദ്ര റോഡ്മാസ്റ്റര്‍ മോട്ടോര്‍ ഗ്രേഡര്‍, മഹീന്ദ്ര എര്‍ത്ത്മാസ്റ്റര്‍ ബാക്ക്ഹോ ലോഡര്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന യന്ത്രങ്ങളിലൂടെ മഹീന്ദ്രയുടെ കണ്‍സ്ട്രക്ഷന്‍ എക്വിപ്‌മെന്റ് വിഭാഗം വിപണയില്‍ ശക്തമായ സാന്നിധ്യമാണ്. ഉയര്‍ന്ന പവറും പ്രകടനക്ഷമതയും കുറഞ്ഞ ചിലവില്‍ നല്‍കുന്ന റോഡ്മാസ്റ്ററിന് നിലവില്‍ 18% വിപണി വിഹിതമാണുള്ളത്. എന്നാല്‍ എര്‍ത്ത്മാസ്റ്റര്‍ കൂടുതല്‍ ടോര്‍ക്ക്, പുതിയ സവിശേഷതകള്‍, ഉയര്‍ന്ന ഇന്ധനക്ഷമത എന്നിവയിലൂടെ ഓപ്പറേറ്റര്‍മാരുടെ ഉല്‍പ്പാദനക്ഷമതയും വരുമാനവും വര്‍ധിപ്പിക്കുന്നു.
എംസിഇ യന്ത്രങ്ങള്‍ക്ക് 136ലധികം ടച്ച്‌പോയിന്റുകള്‍ ഉള്‍പ്പെടുന്ന വലിയ സര്‍വീസ്, സ്‌പെയര്‍ പാര്‍ട്ട്‌സ് ശൃംഘയാണുള്ളത്. 51ലധികം 3എസ് ഡീലര്‍ഷിപ്പുകള്‍, 16 സാത്തി പ്ലസ് അംഗീകൃത സര്‍വീസ് സെന്ററുകള്‍, 19ലധികം സാത്തി പ്ലസ് സെയില്‍സ് ഔട്ട്‌ലെറ്റുകള്‍, 50ലധികം സ്‌പെയര്‍ പാര്‍ട്‌സ് ഔട്ട്‌ലെറ്റുകളാണുള്ളത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us