/sathyam/media/media_files/2026/01/08/mahindra-xuv-3xo-ev-2026-01-08-14-44-06.jpg)
കൊച്ചി: രാജ്യത്തെ മുന്‍നിര എസ്‌യുവി വാഹന നിര്‍മാതാക്കളായ മഹീന്ദ്ര ആന്‍റ് മഹീന്ദ്ര ലിമിറ്റഡിന്‍റെ പുതിയ ഇലക്ട്രിക് വാഹനമായ മഹീന്ദ്ര എക്സ്‌യുവി 3എക്സ്ഒ ഇവി പുറത്തിറക്കി. 13.89 ലക്ഷം രൂപ മുതലാണ് എക്സ് ഷോറൂം വില ആരംഭിക്കുന്നത്. ആധുനിക ഡിസൈനും മികച്ച പ്രകടനവും സുരക്ഷയും അത്യാധുനിക സാങ്കേതികവിദ്യയോടും കൂടിയാണ് ഈ പുതിയ വാഹനം എത്തുന്നത്.
2024 ഏപ്രിലില്‍ പുറത്തിറക്കിയ മഹീന്ദ്ര എക്സ്‌യുവി 3എക്സ്ഒ സബ്കോമ്പാക്ട് എസ്‌യുവി വിഭാഗത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നു. ഇതിനകം 1.80 ലക്ഷം വാഹനങ്ങളാണ് വിറ്റഴിച്ചത്. ഈ അടിത്തറിയില്‍ നിന്നാണ് ഉപഭോക്താക്കള്‍ക്ക് മികച്ച ഒരു ഇലക്ട്രിക് വാഹനം നല്‍കുന്ന ഇലക്ട്രിക് വാഹനം എന്ന ചിന്തയിലേക്ക് മഹീന്ദ്ര എത്തിയത്.
പുതിയ എക്സ്‌യുവി 3എക്സ്ഒ ഇവിയിലൂടെ ഉപഭോക്താക്കളുടെ ദൈനംദിന ജീവിതം അനായാസകരമാക്കാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് മഹീന്ദ്ര ആന്‍റ് മഹീന്ദ്ര ലിമിറ്റഡിന്‍റെ ഓട്ടോമോട്ടീവ് ഡിവിഷന്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ നളിനികാന്ത് ഗൊല്ലഗുണ്ട പറഞ്ഞു. ഓരോ ദിവസത്തേയും യാത്രകള്‍ക്ക് അനുസൃതമായി യഥാര്‍ത്ഥ ഉപയോഗ രീതികളെ അനുസരിച്ചാണ് ഈ വാഹനം രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. ഇലക്ട്രിക് മോട്ടോറിന്‍റെ പ്രകടനത്തിലൂന്നീ അനായസകരമായ ഡ്രൈവിംഗ് അവുഭവമാണ് ഈ വാഹനം സമ്മാനിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
39.4 കെഡബ്ല്യൂഎച്ചിന്‍റെ ബാറ്ററി പാക്കാണ് വാഹനത്തിലുള്ളത്. ഒറ്റ ചാര്‍ജില്‍ യഥാര്‍ത്ഥ സാഹചര്യങ്ങളില്‍ 285 കിലോമീറ്റര്‍ വരെ റേഞ്ച് ലഭിക്കും. ഡിസി ചാര്‍ജര്‍ ഉപയോഗിച്ച് 50 മിനിറ്റ് കൊണ്ട് 80 ശതമാനം വരെ വാഹനം ചാര്‍ജ് ചെയ്യാം. 310 എന്‍എം ടോര്‍ക്കും 110 കിലോവാട്ട് പവറുമാണ് വാഹനം ഉല്‍പ്പാദിപ്പിക്കുന്നത്. പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗതയില്‍ എത്താന്‍ വെറും 8.3 സെക്കന്‍ഡ് മാത്രം മതി. ഫണ്‍, ഫാസ്റ്റ്, ഫിയര്‍ലെസ് എന്നിങ്ങനെ മൂന്ന് ഡ്രൈവിംഗ് മോഡുകളാണുള്ളത്.
വളരെ സൗകര്യപ്രദവും സ്ഥലസൗകര്യമുള്ളതുമാണ് വാഹനത്തിന്‍റെ ഇന്‍റീരിയര്‍. ഡ്യുവല്‍ സോണ്‍ എസി, ഓട്ടോ ഹോള്‍ഡോടുകൂടിയ ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, പനോരമിക് സണ്‍റൂഫ്, പാസീവ് കീലെസ് എന്‍ട്രി, ആറ് തരത്തില്‍ ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, 60:40 അനുപാദത്തില്‍ മടക്കാവുന്ന പിന്‍ സീറ്റുകള്‍, ഇരട്ട എച്ച്ഡി ഇന്‍ഫോടെയിന്‍മെന്‍റ് സംവിധാനം കൂടാതെ പൂര്‍ണ്ണമായും ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്‍റ് ക്ലസ്റ്റര്‍, ഡോള്‍ബി അറ്റ്മോസോടു കൂടിയ ഏഴ് സ്പീക്കര്‍ ഹാര്‍മന്‍ കാര്‍ഡന്‍ ഓഡിയോ സംവിധാനം എന്നിവയും വാഹനത്തിലുണ്ട്.
റിമോട്ട് വെഹിക്കിള്‍ കണ്‍ട്രോള്‍, ട്രിപ്പ് സമ്മറി, സ്മാര്‍ട്ട്വാച്ച് കണക്ടിവിറ്റി തുടങ്ങിയവ ഉള്‍പ്പടെ 80ലധികം കണക്ടഡ് കാര്‍ സവിശേഷതകളോടെ വരുന്ന അഡ്രിനോക്സ് സംവിധാനം, ലെവല്‍ 2 അഡാസ് സംവിധാനത്തില്‍ അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, കൊളിഷന്‍ മുന്നറിയിപ്പുകള്‍, സ്മാര്‍ട്ട് പൈലറ്റ് അസിസ്റ്റ്, ഓട്ടോ എമര്‍ജന്‍സി ബ്രേക്കിങ്ങ്, നാല് വീലിലും ഡിസ്ക് ബ്രേക്ക്, 360 ഡിഗ്രീ വ്യൂ സിസ്റ്റം തുടങ്ങി 35 ഓളം സുരക്ഷ സംവിധാനങ്ങളും ഈ വാഹനം നല്‍കുന്നുണ്ട്.
എഎക്സ്5 മോഡലിന് 13.89 ലക്ഷം രൂപയും എഎക്സ്7എല്‍ മോഡലിന് 14.96 ലക്ഷം രൂപയുണ് എക്സ് ഷോറൂം വില. 50,000 രൂപ കൂടി അധികം നല്‍കിയാല്‍ 7.2 കിലോ വാട്ടിന്‍റെ വാള്‍ ചാര്‍ജറും ലഭിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us