മഹീന്ദ്രയുടെ കാറുകൾക്ക് ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ എപ്പോഴും ആവശ്യക്കാരുണ്ട്. ഒരിക്കൽ കൂടി മഹീന്ദ്ര അത് തെളിയിച്ചിരിക്കുകയാണ്. കഴിഞ്ഞ മാസം, അതായത് 2024 ഏപ്രിലിൽ, മഹീന്ദ്ര മൊത്തം 41,008 യൂണിറ്റ് എസ്‌യുവികൾ വിറ്റു. ഇക്കാലയളവിൽ മഹീന്ദ്രയുടെ കാർ വിൽപ്പനയിൽ വാർഷികാടിസ്ഥാനത്തിൽ 18 ശതമാനം വർധനവുണ്ടായി.
മഹീന്ദ്രയുടെ കയറ്റുമതി 2024 ഏപ്രിലിൽ രണ്ട് ശതമാനം വർദ്ധിച്ച് 1,857 യൂണിറ്റായി. അതേസമയം 2023 ഏപ്രിലിൽ മഹീന്ദ്ര മൊത്തം 1,813 യൂണിറ്റ് കാറുകൾ കയറ്റുമതി ചെയ്‍തു എന്നാണ് കണക്കുകൾ. മഹീന്ദ്രയുടെ പോർട്ട്‌ഫോളിയോയിൽ നിലവിൽ സ്കോർപിയോ, ബൊലേറോ, XUV700, XUV400, ഥാർ എന്നിവയും ഏറ്റവും പുതിയതായി പുറത്തിറക്കിയ മഹീന്ദ്ര XUV 3XO എന്നിവയും ഉൾപ്പെടുന്നു.
ടാറ്റ നെക്‌സോൺ, ടാറ്റ പഞ്ച്, മാരുതി സുസുക്കി ബ്രെസ്സ, ഹ്യൂണ്ടായ് വെന്യു, കിയ സോനെറ്റ്, നിസാൻ മാഗ്‌നൈറ്റ്, റെനോ കിഗർ തുടങ്ങിയ എസ്‌യുവികളോടാണ് മഹീന്ദ്ര XUV3X0 വിപണിയിൽ മത്സരിക്കുക. ഏറ്റവും പുതിയതായി പുറത്തിറക്കിയ മഹീന്ദ്ര XUV 3XO യുടെ ബാഹ്യ ഇൻ്റീരിയർ ഡിലൈനിൽ വലിയ മാറ്റങ്ങൾ ലഭിക്കുന്നു.
വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്ടിവിറ്റി സിസ്റ്റം, 10.2 ഇഞ്ച് ഫുൾ ഡിജിറ്റൽ ടിഎഫ്ടി ഇൻസ്ട്രുമെൻ്റ് സ്‌ക്രീൻ, റിയർ എസി വെൻ്റ്, യുഎസ്ബി പോർട്ട്, വയർലെസ് ചാർജിംഗ്, 360 ഡിഗ്രി ക്യാമറ, ലെവൽ-2 എഡിഎഎസ് സിസ്റ്റം എന്നിവ എസ്‌യുവിക്ക് ലഭിക്കുന്നു. ഇതുകൂടാതെ, ഈ സെഗ്‌മെൻ്റിലെ ആദ്യത്തെ ഡ്യുവൽ-പാൻ പനോരമിക് സൺറൂഫും എസ്‌യുവിക്ക് ഉണ്ട്.