/sathyam/media/media_files/2025/03/18/fWy6RqxuHjxhfHrntTk9.jpg)
കൊച്ചി: ഇന്ത്യയിലെ മുന്‍നിര എസ്‌യുവി നിര്‍മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ്, എസ്‌യുവി700എബോണി ലിമിറ്റഡ് എഡിഷന്‍ വിപിണിയില്‍ അവതരിപ്പിച്ചു. എസ്‌യുവി700ന്റെ അഴകും ആഡംബരവും നിലനിര്‍ത്തി പൂര്‍ണമായും കറുപ്പ് നിറത്തിലാണ് എബോണി എഡിഷന്‍ എത്തുന്നത്.
19.64ലക്ഷം രൂപയാണ് എക്‌സ് ഷോറൂം പ്രാരംഭ വില. സില്‍വര്‍ സ്‌കിഡ് പ്ലേറ്റുകള്‍ കൊണ്ട് അലങ്കരിച്ച സ്റ്റെല്‍ത്ത് ബ്ലാക്ക് എക്സ്റ്റീരിയറാണ് വാഹനത്തിന്. ബ്ലാക്ക് ഗ്രില്‍ ഇന്‍സേര്‍ട്ടും ഔട്ട്‌സൈഡ് റിയര്‍വ്യൂ മിററും അസാമാന്യമായ ആകാരം എബോണി ലിമിറ്റഡ് എഡിഷന് നല്‍കുന്നു. കറുപ്പ് നിറത്തില്‍ തന്നെയാണ്18ഇഞ്ച് അലോയ് വീലുകളും വരുന്നത്.
എക്സ്റ്റീരിയറിന് സമാനമായി എബോണി എഡിഷന്റെ ഇന്റീരിയര്‍ മുഴുവനായും കറുപ്പ് നിറത്തില്‍ തന്നെയാണ്. കറുത്ത ലെതറെറ്റ് അപ്ഹോള്‍സ്റ്ററി, ബ്ലാക്ക്ഡ്-ഔട്ട് ട്രിംസ്, സെന്റര്‍ കണ്‍സോളിലും ഡോര്‍ പാനലുകളിലും സില്‍വര്‍ ആക്‌സന്റുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്നതാണ് ക്യാബിന്‍ ലേഔട്ട്. ഇളം ചാരനിറത്തിലാണ് റൂഫ് ലൈനര്‍. അതേസമയം ഡാര്‍ക്ക്-ക്രോം എയര്‍ വെന്റുകള്‍ എസ്‌യുവി700 എബോണി എഡിഷന് പ്രീമിയം കാഴ്ച്ചയും നല്‍കുന്നു.
എഎക്‌സ്7 (7സീറ്റര്‍-എഫ്ഡബ്ല്യുഡി) പിഎംടി വേരിയന്റിന്19.64ലക്ഷം രൂപയും, പിഎടി വേരിയന്റിന്21.14ലക്ഷം രൂപയും, ഡിഎംടി വേരിയന്റിന്20.14ലക്ഷം രൂപയും, ഡിഎടി വേരിയന്റിന്21.79ലക്ഷം രൂപയുമാണ് വില. എഎക്‌സ്7എല്‍ (7സീറ്റര്‍-എഫ്ഡബ്ല്യുഡി) പിഎടി വേരിയന്റിന്23.34ലക്ഷം രൂപ വിലവരും. ഡിഎംടി വേരിയന്റ്22.39ലക്ഷം രൂപ, ഡിഎടി വേരിയന്റ്24.14ലക്ഷം രൂപ എന്നിങ്ങനെയാണ് മറ്റു വിലകള്‍.