പുതിയ മഹീന്ദ്ര ഥാർ അർമഡ ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കുന്നു

പുതുതായി രൂപകൽപന ചെയ്ത ഗ്രിൽ, എൽഇഡി ഹെഡ്‌ലാമ്പുകളുള്ള പുതുക്കിയ ഫ്രണ്ട് ബമ്പർ, ഫ്രണ്ട് ഫെൻഡറുകളിലേക്ക് സംയോജിപ്പിച്ചിരിക്കുന്ന എൽഇഡി സൈഡ് ഇൻഡിക്കേറ്ററുകൾ, എൽഇഡി ഫോഗ് ലാമ്പുകൾ എന്നിവ മഹീന്ദ്ര ഥാർ അർമഡയിൽ ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകൾ.

author-image
ടെക് ഡസ്ക്
New Update
uytrrdty

അഞ്ച് ഡോർ ഥാറിന് ഇരട്ട പാളി അല്ലെങ്കിൽ പനോരമിക് സൺറൂഫ് ഉണ്ടായിരിക്കുമെന്ന് പുതിയ സ്പൈ ഷോട്ടുകൾ വെളിപ്പെടുത്തുന്നു. ഈ സവിശേഷത ടോപ്പ്-എൻഡ് ട്രിമ്മുകൾക്കായി നീക്കിവച്ചിരിക്കാം. താഴത്തെ വേരിയൻ്റുകൾക്ക് സ്റ്റാൻഡേർഡ് ഫീച്ചറുകളോടൊപ്പം സിംഗിൾ-പാൻ സൺറൂഫും ലഭിക്കും. ഡാഷ്‌ക്യാം, 360-ഡിഗ്രി ക്യാമറ, ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ തുടങ്ങിയ സവിശേഷതകളും ഉൾപ്പെടുത്തിയേക്കുന്നു.

Advertisment

വരാനിരിക്കുന്ന താർ അർമ്മഡ, ലെതറെറ്റ് സീറ്റ് അപ്‌ഹോൾസ്റ്ററി, ഡ്യുവൽ സ്‌ക്രീൻ സജ്ജീകരണം, ഫ്രണ്ട് ആൻഡ് റിയർ സെൻ്റർ ആംറെസ്റ്റുകൾ, റിയർ എസി വെൻ്റുകൾ, പുഷ്-ബട്ടൺ സ്റ്റാർട്ട്, ആറ് എയർബാഗുകൾ തുടങ്ങിയവ ഉൾപ്പെടെ കൂടുതൽ ഫീച്ചറുകൾ വാഗ്ദാനം ചെയ്യും. പിൻ ഡ്രം ബ്രേക്കുകളുള്ള അതിൻ്റെ മൂന്ന് ഡോർ പതിപ്പിൽ നിന്ന് വ്യത്യസ്‍തമായി, താർ അർമഡയ്ക്ക് ഡിസ്‍ക് ബ്രേക്കുകൾ ഉണ്ടായിരിക്കും.

പുതുതായി രൂപകൽപന ചെയ്ത ഗ്രിൽ, എൽഇഡി ഹെഡ്‌ലാമ്പുകളുള്ള പുതുക്കിയ ഫ്രണ്ട് ബമ്പർ, ഫ്രണ്ട് ഫെൻഡറുകളിലേക്ക് സംയോജിപ്പിച്ചിരിക്കുന്ന എൽഇഡി സൈഡ് ഇൻഡിക്കേറ്ററുകൾ, എൽഇഡി ഫോഗ് ലാമ്പുകൾ, 19 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ ഉയർന്ന വേരിയൻ്റുകൾക്ക് മാത്രം എന്നിവ മഹീന്ദ്ര ഥാർ അർമഡയിൽ ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകൾ.

203 ബിഎച്ച്പി, 2.0 എൽ ടർബോ പെട്രോൾ, 175 ബിഎച്ച്പി, 2.2 എൽ ഡീസൽ, 117 ബിഎച്ച്പി, 1.5 എൽ ഡീസൽ എന്നിവയാണവ. ഇത് മാനുവൽ അല്ലെങ്കിൽ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഉപയോഗിച്ച് സജ്ജീകരിക്കാം. 1.5L ഡീസൽ എഞ്ചിൻ RWD സജ്ജീകരണത്തോടെ വരുമ്പോൾ, 2.0L ടർബോ പെട്രോളിനും 2.2L ഡീസൽ പവർട്രെയിനുകൾക്കും 4WD സിസ്റ്റം ലഭിക്കും. എസ്‌യുവി ഒരു ലാഡർ ഫ്രെയിം ഷാസിയിലാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.

mahindra-thar-5-door
Advertisment