/sathyam/media/media_files/iBUUTvmHUCQxiaopxfIL.jpg)
പെട്രോൾ, ഡീസൽ പതിപ്പുകളിൽ എത്തിയിരുന്ന ഓഫ്റോഡറിന് ഥാർ.e എന്ന പേരിൽ ഒരു ഇലക്ട്രിക് കൺസെപ്റ്റ് മോഡൽ മഹീന്ദ്ര അവതരിപ്പിച്ചു. അടുത്തിടെ ദക്ഷിണാഫ്രിക്കയിൽ നടന്ന കമ്പനിയുടെ വാർഷിക ഇവന്റിലാണ് ഈ കൺസെപ്റ്റ് പതിപ്പിന്റെ ഗ്ലോബൽ പ്രീമിയർ നടന്നത്. ഈ ചടങ്ങിൽ വാഹനത്തിന്റെ എക്സ്റ്റീരയർ ഡിസൈനും സ്റ്റൈലിംഗും നാം ഏവരും കണ്ടിരുന്നു, എന്നാൽ ഇപ്പോൾ, കമ്പനി ഒരു ഔദ്യോഗിക വീഡിയോയിലൂടെ വാഹനത്തിന്റെ ഫ്യൂച്ചറിസ്റ്റിക് ഇന്റീരിയറുകളും വെളിപ്പെടുത്തിയിരിക്കുകയാണ്.
സൂക്ഷ്മമായി പരിശോധനയിൽ, ഡാഷ്‌ബോർഡ് അതിന്റെ ഫ്ലാറ്റ് ഡിസൈൻ കൊണ്ട് വേറിട്ടു നിൽക്കുന്നതായി കാണാം, ഒരു ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേ ഇതിൽ സംയോജിപ്പിച്ചിരിക്കുന്നു. ഇലക്ട്രിക് ഥാറിന്റെ ഇന്റീരിയർ കാണാം. ലോംഗായ സെന്റർ കൺസോളിൽ ഒരു ഡിസ്റ്റിംഗ്റ്റീവ് ഗിയർ ലിവറും ഭൂപ്രദേശത്തെ അടിസ്ഥാനമാക്കിയുള്ള ഡ്രൈവ് മോഡ് കൺട്രോളുകളും നൽകിയിരിക്കുന്നതായി കാണാം.
ലൈഫ്‌സ്‌റ്റൈൽ ഓഫ് റോഡ് ഇലക്ട്രിക് എസ്‌യുവിയുടെ ശ്രദ്ധേയമായ ഹൈലൈറ്റ് മൾട്ടി ഫംഗ്ഷൻ, ത്രീ സ്‌പോക്ക് സ്റ്റിയറിംഗ് വീലാണ്. മുകളിലും താഴെയും ഒരു ഫ്ലാറ്റ് ഡിസൈൻ ശൈലിയാണ് ഇതിന് ലഭിക്കുന്നത്. മൗണ്ടഡ് കൺട്രോളുകളും മധ്യഭാഗത്തുള്ള 'ഥാർ.e' ലോഗോയും ഇന്റീരിയർ അപ്പീൽ വർധിപ്പിക്കുന്നു. ചതുരാകൃതിയിലുള്ള ബക്കറ്റ് സീറ്റുകളും ഉറപ്പുള്ള ഗ്രാബ് ഹാൻഡിലുകളും ഇന്റീരിയറിനെ നിർവചിക്കുന്നു, ഇടയ്ക്കിടെയുള്ള റെഡ് ആക്‌സന്റുകൾ അതിന്റെ വാഹനത്തിന്റെ സ്‌പോർട്ടി ഫീൽ മെച്ചപ്പെടുത്തുന്നു.
ലാഡർ ഫ്രെയിം ഷാസി ഉപയോഗിക്കുന്ന ICE -പവർഡ് ഥാറിൽ നിന്ന് വ്യത്യസ്തമായി, എസ്‌യുവിയുടെ ഇലക്ട്രിക് പതിപ്പ് മഹീന്ദ്രയുടെ പരിഷ്‌ക്കരിച്ച INGLO-P1 സമർപ്പിത ഇവി പ്ലാറ്റ്‌ഫോമിലാണ് നിർമ്മിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. തങ്ങളുടെ ഭാവി ഇലക്ട്രിക് എസ്‌യുവികളിലും ഈ സ്കേറ്റ്ബോർഡ് ആർക്കിടെക്ചർ ഉപയോഗിക്കും എന്ന് മഹീന്ദ്ര വ്യക്തമാക്കി. വളെര മോഡുലാറായിട്ടാണ് ഇത് ഒരുക്കിയിരിക്കുന്നത്, അതിനാൽ വിവിധ വീൽബേസിനും, നീളത്തിനും ഉയരത്തിനും പൊരുത്തപ്പെടാവുന്ന തരത്തിലാണ് നിർമ്മാതാക്കൾ ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
മഹീന്ദ്ര ഥാർ ഇലക്ട്രിക് എസ്‌യുവി അതിന്റെ പരമ്പരാഗത മോഡലിനെ അപേക്ഷിച്ച് 2775 mm മുതൽ 2975 mm വരെ എക്സ്റ്റെന്റഡ് വീൽബേസ് അവതരിപ്പിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. തുടക്കത്തിൽ, XUV.e8 ഉൾപ്പെടെയുള്ള INGLO അടിസ്ഥാനമാക്കിയുള്ള ഇലക്ട്രിക് എസ്‌യുവികൾക്കായി BYD -യിൽ നിന്ന് ബാറ്ററികളും മോട്ടോറുകളും സോഴ്‌സ് ചെയ്യാനാണ് മഹീന്ദ്രയുടെ പദ്ധതി. എന്നിരുന്നാലും, ഫോക്സ്‌വാഗണിൽ നിന്നും വരുന്ന കൂടുതൽ ശക്തമായ ഇലക്ട്രിക് പവർട്രെയിനാവും ഥാർ.e -യിൽ പ്രാദേശിക യൂട്ടിലിറ്റി വാഹന ഭീമൻ സജ്ജീകരിക്കുന്നത്.