Advertisment

സ്റ്റാർട്ടപ്പ് കമ്പനിയായ ആംൽഗോ ലാബ്‌സ് പ്രൈവറ്റ് ലിമിറ്റഡിൽ നിക്ഷേപം നടത്തി മാരുതി സുസുക്കി

ഉയർന്ന തോതിലുള്ള സാങ്കേതിക കണ്ടുപിടിത്തങ്ങൾ പ്രകടിപ്പിക്കുന്ന സ്റ്റാർട്ടപ്പുകളിൽ തന്ത്രപരമായ നിക്ഷേപം നടത്തുന്നതിനുള്ള സംരംഭമായ മാരുതി സുസുക്കി ഇന്നൊവേഷൻ ഫണ്ട് വഴിയാണ് നിക്ഷേപം നടത്തുന്നത്. കമ്പനിയുടെ ഇത്തരത്തിലുള്ള രണ്ടാമത്തെ നിക്ഷേപമാണിത്.

author-image
ടെക് ഡസ്ക്
Updated On
New Update
iytr

സ്റ്റാർട്ടപ്പ് കമ്പനിയായ ആംൽഗോ ലാബ്‌സ് പ്രൈവറ്റ് ലിമിറ്റഡിൽ നിക്ഷേപം നടത്തിയതായി മാരുതി സുസുക്കി ഇന്ത്യ പ്രഖ്യാപിച്ചു. ഡാറ്റാ അനലിറ്റിക്‌സ്, ക്ലൗഡ് എഞ്ചിനീയറിംഗ്, മെഷീൻ ലേണിംഗ് (എംഎൽ), ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന ടെക്‌നോളജി സ്ഥാപനത്തിൽ മാരുതി സുസുക്കി 1.99 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്. 

Advertisment

മാരുതി സുസുക്കിക്ക് സ്റ്റാർട്ടപ്പിൽ 6.44 ശതമാനത്തിലധികം ഇക്വിറ്റി ഓഹരിയുണ്ടാകും. ഡാറ്റാ അനലിറ്റിക്‌സ്, ക്ലൗഡ് എഞ്ചിനീയറിംഗ്, AI-ML എന്നീ മേഖലകളിൽ കമ്പനികളെ ഡാറ്റാധിഷ്ഠിത തീരുമാനമെടുക്കുന്നതിൽ സഹായിക്കുന്നതിന് പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പ് കമ്പനിയാണിത്. ആംൽഗോ ലാബിൽ മാരുതി സുസുക്കിക്ക് 6.44 ശതമാനം ഇക്വിറ്റി ഓഹരിയുണ്ടാകുമെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു.

കേന്ദ്ര സർക്കാരിൻ്റെ സ്റ്റാർട്ടപ്പ് ഇന്ത്യ സംരംഭവുമായി ചേർന്ന്, സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം ശക്തിപ്പെടുത്താനും ഓട്ടോമൊബൈൽ വ്യവസായത്തിന് പ്രസക്തമായ പരിഹാരങ്ങൾ വികസിപ്പിക്കുന്നതിനുള്ള നവീകരണത്തെ പ്രോത്സാഹിപ്പിക്കാനും തങ്ങൾ സജീവമായി പ്രവർത്തിക്കുന്നുവെന്ന്  മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിൻ്റെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഹിസാഷി ടകൂച്ചി പറഞ്ഞു.

ഉയർന്ന തോതിലുള്ള സാങ്കേതിക കണ്ടുപിടിത്തങ്ങൾ പ്രകടിപ്പിക്കുന്ന സ്റ്റാർട്ടപ്പുകളിൽ തന്ത്രപരമായ നിക്ഷേപം നടത്തുന്നതിനുള്ള സംരംഭമായ മാരുതി സുസുക്കി ഇന്നൊവേഷൻ ഫണ്ട് വഴിയാണ് നിക്ഷേപം നടത്തുന്നത്. കമ്പനിയുടെ ഇത്തരത്തിലുള്ള രണ്ടാമത്തെ നിക്ഷേപമാണിത്. മുമ്പ്, മാരുതി സുസുക്കി 2022 ജൂണിൽ സോഷ്യോഗ്രാഫ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡിൽ നിക്ഷേപം നടത്തിയിരുന്നു.

maruti-suzuki-invested-in-amlgo-labs
Advertisment