ഫാസ്റ്റ് ചാർജറുള്ള എക്‌സ്‌ക്ലൂസീവ്, എക്‌സൈറ്റിന് യഥാക്രമം 11,000 രൂപയും 13,000 രൂപയും വില വർദ്ധനയുണ്ടായി എന്നാണ് റിപ്പോര്‍ട്ടുകൾ. എക്സ്ക്ലൂസീവ് വേരിയൻ്റിന് 11,800 രൂപയാണ് കൂടിയത്. എംജി കോമറ്റ് ഇവിയുടെ മറ്റ് വകഭേദങ്ങൾ മുമ്പത്തെ അതേ വിലയിൽ തന്നെ തുടരുന്നു. ഇപ്പോൾ, ഇത് 6.99 ലക്ഷം മുതൽ 9.40 ലക്ഷം രൂപ വരെ വില പരിധിയിൽ ലഭ്യമാണ് .
എംജി മോട്ടോർ ഇന്ത്യ അതിൻ്റെ വാർഷിക വർഷം ആഘോഷിക്കുന്നതിനായി അതിൻ്റെ മുഴുവൻ ഉൽപ്പന്ന ശ്രേണിയിലും വിലക്കുറവ് പ്രഖ്യാപിച്ചിരുന്നു. എംജി കോമറ്റ് ഇവിക്ക് 6.99 ലക്ഷം മുതൽ 8.58 ലക്ഷം രൂപ വരെ എക്സ് ഷോറൂം വില ലഭിച്ചു. ഇതിൻ്റെ എൻട്രി ലെവൽ പേസ് വേരിയൻ്റിന് 99,000 രൂപയുടെ വിലക്കുറവുണ്ടായപ്പോൾ പ്ലേ, പ്ലഷ് ട്രിമ്മുകൾക്ക് 1.40 ലക്ഷം രൂപ താങ്ങാവുന്ന വിലയായി.
വേഗതയേറിയ ചാർജിംഗ് ഓപ്ഷൻ അവതരിപ്പിച്ചുകൊണ്ട് എംജി കോമറ്റ് ഇവി മോഡൽ ലൈനപ്പ് പുനഃക്രമീകരിച്ചിരുന്നു. പേസ്, പ്ലേ, പ്ലഷ് ട്രിമ്മുകൾ യഥാക്രമം എക്സിക്യൂട്ടീവ്, എക്സൈറ്റ്, എക്സ്ക്ലൂസീവ് എന്നിങ്ങനെ പുനർനാമകരണം ചെയ്തു. എങ്കിലും, ഉയർന്ന എക്‌സൈറ്റ്, എക്‌സ്‌ക്ലൂസീവ് ട്രിമ്മുകളിൽ മാത്രമാണ് ഫാസ്റ്റ് ചാർജിംഗ് ഓപ്ഷൻ ലഭ്യമാക്കിയത്.
എംജി കോമറ്റിൽ 17.3kWh ബാറ്ററിയും പിൻ ആക്‌സിലിൽ ഘടിപ്പിച്ചിരിക്കുന്ന ഒരൊറ്റ ഇലക്ട്രിക് മോട്ടോറും അടങ്ങിയിരിക്കുന്നു. ഈ എഞ്ചിൻ പരമാവധി 42 bhp കരുത്തും 110 Nm ടോർക്കും പുറപ്പെടുവിക്കുന്നു. എആർഎഐ സാക്ഷ്യപ്പെടുത്തിയ 230 കിലോമീറ്റർ റേഞ്ച് ഈ ചെറിയ ഇലക്ട്രിക് കാർ വാഗ്ദാനം ചെയ്യുന്നു.