/sathyam/media/media_files/XGXemec5sz4G5RoBE4ZU.jpeg)
അപകട സാധ്യതകളെ കുറിച്ചും ബൈക്കും റോഡുമായി ബന്ധപ്പെട്ട മറ്റ് സാങ്കേതിക വശങ്ങളെ കുറിച്ചും വിശദമായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് എംവിഡി. ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ നമ്മൾ വളരെ അശ്രദ്ധമായി കാണുന്ന ഈ സാങ്കേതികത്വങ്ങളെല്ലാം എത്ര വലിയ അപകടത്തിലേക്കാണ് നമ്മളെ തള്ളിവിടുന്നതെന്നും വ്യക്തമാക്കുന്നു.
മെഷീനും മനുഷ്യനും ഒന്നായി ഇടവേളകളില്ലാത്ത ജാഗ്രതയോടെ പ്രവർത്തിക്കേണ്ടുന്ന ഒന്നാണ് ഡ്രൈവിംഗ്. ഒരു ഇരുചക്രവാഹനയാത്ര മറ്റു വാഹന യാത്രകളേക്കാൾ കൂടുതൽ അപകടകരമാവുന്നത് പ്രധാനപ്പെട്ട രണ്ട് ഘടകങ്ങളായ സന്തുലനം, സ്ഥിരത എന്നിവയെ ആശ്രയിച്ചാണ് അതിൻ്റെ സുരക്ഷ എന്നതിനാലാണ്.
വ്യത്യസ്ത പ്രതലങ്ങളുമായുള്ള മുൻപിൻ ടയറുകളുടെ കേവലം രണ്ട് Rolling point Contact മാത്രമാണ്. ഇരുചക്രവാഹനത്തിൽ സ്ഥിരത അഥവാ സ്റ്റബിലിറ്റിക്ക് ആധാരമായ സംഗതി എന്നത് നമ്മിൽ എത്ര പേർക്ക് ബോധ്യമുണ്ട്. ഒരു മോട്ടോർ സൈക്കിളിൻ്റെ സുരക്ഷിതപ്രയാണത്തിന് അത്യന്താപേക്ഷിതമായ ഏക ഘടകം പ്രതലവുമായുള്ള മുൻപിൻ ടയറുകളുടെ ഒരുപോലുള്ള പിടിത്തം അഥവാ ഗ്രിപ്പ് മാത്രമാണെന്നത് മറക്കാനേ പാടില്ല.
നമ്മുടെ റോഡിന്റെ അപ്രവചനീയമായ പ്രതല സ്വഭാവത്തെപ്പറ്റിയാണ് നാമേറെ ആശങ്കപ്പെടേണ്ടത്. ഇത്തരം ഒട്ടേറെ മനുഷ്യനിർമ്മിത പ്രതിബന്ധങ്ങൾ നമ്മുടെ റോഡുകളിൽ ഉണ്ടാകും എന്ന വസ്തുത കൂടി കണക്കിലെടുത്തു കരുതലോടെ വേണം നമ്മുടെ യാത്രകൾ എന്നത് ഡ്രൈവിംഗിനെ കൂടുതൽ ദുഷ്കരമാക്കുന്നുണ്ട്. വാഹനത്തിൻ്റെ വേഗത, ഭാരം, നമ്മുടെ ഇരിപ്പ്, റോഡിൻ്റെ ചരിവ് വളവ് തുടങ്ങി നിരവധി ഘടകങ്ങളും സ്ഥിരതയെ സാരമായി ബാധിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us