/sathyam/media/media_files/2026/01/23/nbbl-npc-2026-01-23-13-30-24.jpg)
കൊച്ചി: നാഷണല്‍ പേയ്മെന്‍റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍ബിബിഎല്‍)യുടെ പൂര്‍ണ ഉടമസ്ഥതയിലുള്ള സബ്സിഡിയറി ആയ എന്‍പിസിഐ ഭാരത് ബില്‍പേ ലിമിറ്റഡ് (എന്‍ബിബിഎല്‍), ഭാരത് കണക്റ്റില്‍ അവരുടെ څഇവി റീചാര്‍ജ്چവിഭാഗത്തിലൂടെ ഇന്ത്യയിലെ ഇലക്ട്രിക് വാഹന ഇക്കോസിസ്റ്റത്തിനായുള്ള ഡിജിറ്റല്‍ പേയ്മെന്‍റ് പരിഹാരങ്ങള്‍ ശക്തിപ്പെടുത്തുന്നു. ഗ്ലോബല്‍ ഫിന്‍ടെക് ഫെസ്റ്റ് 2025ല്‍ അവതരിപ്പിച്ച പുതിയ വിഭാഗം, ഇലക്ട്രിക് വാഹന ഉടമകള്‍ക്ക് ഭാരത് കണക്റ്റ് സജീവമായ ടച്ച്പോയിന്‍റുകളിലൂടെ അവരുടെ ഇവി വാലറ്റുകള്‍ എളുപ്പത്തില്‍ റീചാര്‍ജ് ചെയ്യാന്‍ സാധിക്കുന്നതാണ്.
നീതി ആയോഗ് റിപ്പോര്‍ട്ട് പ്രകാരം, ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന 2016-2024 കാലയളവില്‍ 50,000 മുതല്‍ 2.08 മില്യണ്‍ ആയി ഉയര്‍ന്നു. 2030 ഓടെ രാജ്യത്തെ വാഹന വിപണിയുടെ 30 ശതമാനം വില്‍പന ഇലക്ട്രിക്ക് വാഹനങ്ങളിലൂടെയാകണം എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം. ഇലക്ട്രിക്ക് വാഹന ഉപഭോക്താക്കള്‍ക്ക് ചാര്‍ജിങ്ങിനായി വിവിധ പ്ലാറ്റുഫോമുകളെയും ആപ്പുകളെയും ആശ്രയിക്കേണ്ടി വരുന്നത് പലപ്പോഴും അസൗകര്യത്തിനും ബുദ്ധിമുട്ടിനും കാരണമാകുന്നു പ്രധാന ഇവി വാലറ്റ് ദാതാക്കളെയും ചാര്‍ജിങ് നെറ്റ്വര്‍ക്കുകളെയും ഒരേ ഫ്രെയിമില്‍ കൊണ്ടുവരുന്നതിലൂടെ എന്‍ബിബിഎല്‍ ഇവി ഉപഭോക്താക്കള്‍ക്കുള്ള സുഖപ്രദമായ പേയ്മെന്‍റ് ഇന്‍?ഫ്രാസ്ട്രക്ചര്‍ ഒരുക്കുന്നു. ഭാരത് കണക്റ്റിന്‍റെ എപിഐ-ഡ്രിവന്‍ വഴിയുള്ള പാര്‍ട്ട്ണര്‍ അപ്പുകള്‍ ഉപയോക്താക്കള്‍ക്ക് സുസ്ഥിരമായ അനുഭവവും നല്‍കുന്നു.
വൈദ്ധ്യുത മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ചു, 2025 ഓഗസ്റ്റ് വരെ രാജ്യമൊട്ടാകെ 29,277 പബ്ലിക് ഇലക്ട്രിക് വാഹന ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിച്ചിരിക്കുന്നു. ഇവി വാലറ്റ് ടോപ്പ്-അപ്പുകള്‍ ഇനി ഭാരത് കണക്റ്റ-സജ്ജമായ ആപ്പുകളിലൂടെയും വെബ്സൈറ്റുകളിലൂടെയും ലഭ്യമാകുന്നതിനാല്‍, ഉപയോക്താക്കള്‍ക്ക് ടാറ്റ ഈസി ചാര്‍ജ്, സിയോണ്‍ ചാര്‍ജിങ് പോലുള്ള സ്റ്റേഷനുകളുടെ ചാര്‍ജിങ് ബാലന്‍സുകള്‍ എളുപ്പത്തില്‍ നിയന്ത്രിക്കാം. ഇടപാടുകള്‍ പരിചിതമായ പേയ്മെന്‍റ് മോഡുകള്‍ വഴി പൂര്‍ത്തിയാക്കാന്‍ കഴിയും, ഉദാഹരണത്തിന് യുഎപി, കാര്‍ഡുകള്‍, നെറ്റ് ബാങ്കിംഗ്, വാലറ്റുകള്‍ എന്നിവ, സുതാര്യത ഉറപ്പു വരുത്തുന്നതിനായി ഉടന്‍ സ്ഥിരീകരണങ്ങളും ഡിജിറ്റല്‍ രേഖകളും ലഭ്യമാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us