അമ്പത് അമൃത് ഭാരത് ട്രെയിനുകൾ പാളത്തിലിറങ്ങാൻ ഒരുങ്ങുന്നു

അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകളിൽ റെയിൽവേ യാത്രക്കാർക്ക് ആകർഷകമായ രീതിയിൽ രൂപകൽപ്പന ചെയ്ത സീറ്റുകൾ, മികച്ച ലഗേജ് റാക്കുകൾ, അനുയോജ്യമായ മൊബൈൽ ഹോൾഡറുകളുള്ള മൊബൈൽ ചാർജിംഗ് പോയിൻ്റുകൾ, എൽഇഡി ലൈറ്റുകൾ, സിസിടിവി തുടങ്ങിയ മികച്ച സൗകര്യങ്ങളുണ്ട്.

author-image
ടെക് ഡസ്ക്
New Update
gjgfgdfsz

അമൃത് ഭാരത് ട്രെയിനുകൾക്ക് മണിക്കൂറിൽ 250 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ കഴിയും. അമൃത് ഭാരത് ട്രെയിനുകൾക്കുള്ള ടിക്കറ്റുകൾ താങ്ങാനാകുന്ന വിലയിലുള്ളതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 1,000 കിലോമീറ്റർ യാത്രയ്ക്ക് ഏകദേശം 454 രൂപ ചിലവ് വരും എന്നാണ് റിപ്പോര്‍ട്ടുകൾ. ഒരു കിലോമീറ്റർ മുതൽ 50 കിലോമീറ്റർ വരെയുള്ള യാത്രയ്ക്ക് ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് 35 രൂപയായിരിക്കും.

Advertisment

നോൺ എസി ട്രെയിനുകളാണ് ഇവയിൽ സെക്കൻഡ് ക്ലാസ്, റിസർവ് ചെയ്യാത്ത കോച്ചുകൾ, സ്ലീപ്പർ കോച്ചുകൾ എന്നിവ ഉൾപ്പെടുന്നു. അതേസമയം വരാനിരിക്കുന്ന അമൃത് ഭാരത് എക്‌സ്പ്രസിൽ രാജ്യത്തുടനീളമുള്ള വിവിധ റൂട്ടുകളിൽ സർവീസ് നടത്തുന്ന എയർകണ്ടീഷൻ ചെയ്ത എസി, നോൺ എസി കോച്ചുകൾ ഉൾപ്പെടുമെന്ന് നേരത്തെ സൂചിപ്പിച്ചിരുന്നു.

നോൺ എസി കോച്ചുകളുള്ള പുഷ് പുൾ ട്രെയിനാണിത്. അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകളിൽ റെയിൽവേ യാത്രക്കാർക്ക് ആകർഷകമായ രീതിയിൽ രൂപകൽപ്പന ചെയ്ത സീറ്റുകൾ, മികച്ച ലഗേജ് റാക്കുകൾ, അനുയോജ്യമായ മൊബൈൽ ഹോൾഡറുകളുള്ള മൊബൈൽ ചാർജിംഗ് പോയിൻ്റുകൾ, എൽഇഡി ലൈറ്റുകൾ, സിസിടിവി, പൊതു വിവരസംവിധാനം തുടങ്ങിയ മികച്ച സൗകര്യങ്ങളുണ്ട്.

ട്രെയിനിന്‍റെ മുന്നിലും പിന്നിലും എഞ്ചിനുണ്ട്. ഒരേസമയം ട്രെയിനിന്‍റെ വേഗത കൂടുകയും യാത്ര കൂടുതല്‍ സുരക്ഷിതമാവുകയും ചെയ്യും. കുലുക്കമില്ലാത്ത യാത്രയാണ് അമൃത് ഭാരത് എക്സ്പ്രസിന്‍റെ മറ്റൊരു പ്രത്യേകത. കോച്ചുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രത്യേകതരം സെമി പെര്‍മനന്‍റ് കപ്ലറുകളാണ് കുലുക്കം കുറയ്ക്കുന്നത്. എന്തെങ്കിലും സാങ്കേതിക പ്രശ്നങ്ങള്‍ ഉണ്ടാവുന്നുണ്ടോ എന്നറിയാന്‍ പരീക്ഷണ ഓട്ടം തുടരുകയാണ്.

new-amrit-bharat-trains
Advertisment