Advertisment

ഏഥർ എനർജി പുതിയ ഇലക്ട്രിക് സ്‍കൂട്ടർ പുറത്തിറക്കാൻ പദ്ധതിയിടുന്നു

ഫീച്ചറുകളുടെ കാര്യത്തിൽ, എൽസിഡി കളർ ഡിസ്‌പ്ലേ, ഓൺബോർഡ് ടേൺ-ബൈ-ടേൺ നാവിഗേഷനുള്ള ബ്ലൂടൂത്ത് കണക്റ്റിവിറ്റി, മ്യൂസിക് പ്ലേബാക്ക്, ഫോൺ കോൾ നിയന്ത്രണങ്ങൾ തുടങ്ങിയവ ഉൾപ്പെടെ, ഏഥർ 450S-ന്റെ അതേ സവിശേഷതകൾ ഇതിലും ഉണ്ടായിരിക്കാൻ സാധ്യതയുണ്ട്.

author-image
ടെക് ഡസ്ക്
Nov 15, 2023 11:19 IST
New Update
jhgfyd

പുതിയ ഏഥർ 450 സീരീസ് 2 സ്കൂട്ടറിന്റെ കൃത്യമായ ലോഞ്ച് തീയതി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എന്നിരുന്നാലും, സീരീസ് 2 എത്തുന്നതോടെ, ആതർ എനർജി 450X ന്റെ വിൽപ്പന നിർത്തിയേക്കുമെന്ന് ചില റിപ്പോർട്ടുകൾ പറയുന്നു. അതേസമയം കമ്പനിയില്‍ നിന്നുള്ള മറ്റ് വാര്‍ത്തകളില്‍ ഏഥർ എനർജി അടുത്തിടെ പുറത്തിറക്കിയ 450S ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഒരു പുതിയ വേരിയന്റ് വികസിപ്പിക്കുന്നതായി റിപ്പോർട്ടുകള്‍ വന്നിരുന്നു.

അതിനെ ആതർ 450S HR എന്ന് വിളിക്കുമെന്നും ചോര്‍ന്ന രേഖകള്‍ സൂചിപ്പിക്കുന്നു.  'HR' എന്നത് ഹൈ റേഞ്ച് എന്നാണ് അര്‍ത്ഥമാക്കുന്നത്. ഈ പുതിയ ഇ-സ്‍കൂട്ടറിൽ 7.24 ബിഎച്ച്പി ഉൽപ്പാദിപ്പിക്കുന്ന മൂന്നാം ഘട്ട സ്ഥിരമായ മാഗ്നറ്റ് സിൻക്രണസ് മോട്ടോറും 3.7 കിലോവാട്ട് ബാറ്ററി പാക്കും ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഏഥർ 450S എച്ച്ആർ ഇക്കോ, സ്മാർട്ട്, സ്‌പോർട്ട് എന്നിങ്ങനെ മൂന്ന് റൈഡിംഗ് മോഡുകൾ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 80 കിലോമീറ്റർ ആയിരിക്കും  പരമാവധി വേഗത. ഫീച്ചറുകളുടെ കാര്യത്തിൽ, എൽസിഡി കളർ ഡിസ്‌പ്ലേ, ഓൺബോർഡ് ടേൺ-ബൈ-ടേൺ നാവിഗേഷനുള്ള ബ്ലൂടൂത്ത് കണക്റ്റിവിറ്റി, മ്യൂസിക് പ്ലേബാക്ക്, ഫോൺ കോൾ നിയന്ത്രണങ്ങൾ തുടങ്ങിയവ ഉൾപ്പെടെ, ഏഥർ 450S-ന്റെ അതേ സവിശേഷതകൾ ഇതിലും ഉണ്ടായിരിക്കാൻ സാധ്യതയുണ്ട്.

#new-ather-electric-scooter
Advertisment