പുതിയ തലമുറ സൂപ്പർബ് സെഡാൻ സ്‌കോഡ ആഗോള വിപണിയിൽ അവതരിപ്പിച്ചു. പുതിയ സ്‌കോഡ സൂപ്പർബ് 2024-ന്റെ ക്യാബിൻ പൂർണ്ണമായും പരിഷ്‌ക്കരിച്ചിരിക്കുന്നു. പുതിയ സ്‌കീമും ഡാഷ്‌ബോർഡ് ലേഔട്ടും ഫീച്ചർ ചെയ്യുന്നു. സിൽവർ ഇൻസെർട്ടുകളും പ്രീമിയം അപ്ഹോൾസ്റ്ററിയും ഉള്ള ഡ്യുവൽ-ടോൺ ഇന്റീരിയർ തീം ഇത് അവതരിപ്പിക്കുന്നു.
പുതിയ സ്‌കോഡ സൂപ്പർബ് 2024 ബ്രാൻഡിന്റെ പുതിയ 'മോഡേൺ സോളിഡ്' ഡിസൈൻ ഭാഷയെ പിന്തുടരുന്നു. പുതിയ മോഡൽ മൊത്തത്തിലുള്ള ആകൃതി നിലനിർത്തുന്നു, എന്നാൽ ഇപ്പോൾ ഇത് നിരവധി പുതിയ ഡിസൈൻ ഭാഗങ്ങൾ അവതരിപ്പിക്കുന്നു. പുതുതായി സ്‌റ്റൈൽ ചെയ്‌ത എൽഇഡി ലൈറ്റുകളാൽ ചുറ്റപ്പെട്ട സിഗ്‌നേച്ചർ സ്‌കോഡ ഗ്രില്ലും എൽഇഡി ഡിആർഎല്ലുകളുടെ ഒരു പുതിയ സിഗ്‌നേച്ചറുമായാണ് ഇത് വരുന്നത്.
പുതിയ സെറ്റ് അലോയി വീലുകൾ ഒഴികെ മൊത്തത്തിലുള്ള സിലൗറ്റ് മുമ്പത്തെ മോഡലിന് സമാനമാണ്. അലോയ് വീലിന് 19 ഇഞ്ച് വരെ ഉയരാം. റിയർ പ്രൊഫൈലും പരിഷ്‌ക്കരിച്ചിരിക്കുന്നു. പരിഷ്‌ക്കരിച്ച എല്‍ഇഡി ടെയിൽ-ലൈറ്റുകളും പുതുക്കിയ ബമ്പറും ഫീച്ചർ ചെയ്യുന്നു. വീൽബേസ് 2841 എംഎം ആയി തുടരുന്നു, മോഡലിന്റെ അനുപാതത്തിൽ ചില മാറ്റങ്ങളുണ്ട്.
ഇലക്ട്രിക് പവറിൽ മാത്രം 100 കിലോമീറ്റർ വരെ റേഞ്ച് വാഗ്ദാനം ചെയ്യുമെന്ന് അവകാശപ്പെടുന്നു. 2.0 ലിറ്റർ ടർബോ പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളും സെഡാന് ലഭിക്കുന്നു. പെട്രോൾ എഞ്ചിൻ രണ്ട് ട്യൂണുകൾ വാഗ്ദാനം ചെയ്യുന്നു - 204bhp, 265bhp എന്നിവ ഓൾ-വീൽ-ഡ്രൈവ് ലേഔട്ടിനൊപ്പം വാഗ്ദാനം ചെയ്യുന്നു. ടർബോ പെട്രോൾ എഞ്ചിനിലാണ് ഇന്ത്യ-സ്പെക്ക് മോഡൽ വാഗ്ദാനം ചെയ്യുന്നത്.