/sathyam/media/media_files/RKA4X3cqwS2uJ6BahMeo.webp)
നമ്മുടെ രാജ്യത്ത് ഇലക്ട്രിക് സ്‌കൂട്ടറുമായി താരതമ്യം ചെയ്യുമ്പോള്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകള്‍ക്ക് അത്ര പ്രചാരമില്ല. എന്നാല്‍ ഉടന്‍ അതിന് മാറ്റം വരാന്‍ പോകുകയാണ്. കാരണം ഓല ഇലക്ട്രിക്കിന്റെ ആദ്യ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ (Ola Electric Motorcycle) ഉടന്‍ കളംപിടിക്കാന്‍ എത്തും. അതിന്റെ സൂചനകളുമായി ഓലയുടെ കന്നി ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്റെ ടീസര്‍ ചിത്രം കമ്പനി സിഇഒ ഭവിഷ് അഗര്‍വാള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.
ഈ വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് അപ്ഡേറ്റ് ഔദ്യോഗികമായി ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുമെന്ന് പ്രതീക്ഷിക്കാം. മൂടുപടത്തിന കീഴില്‍ മറഞ്ഞിരിക്കുന്ന ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്റെ ചിത്രമാണ് ഭവിഷ് പങ്കുവെച്ചിരിക്കുന്നത്. പിന്നില്‍ ഷാര്‍പ്പ് ടെയിലുകളുള്ള ഒരു സ്‌പോര്‍ട്ടിയര്‍ ഇലക്ട്രിക് ബൈക്ക് ആയിരിക്കും ഇതെന്നാണ് സൂചന. ഡിസൈനില്‍ കെടിഎം ആര്‍സി സീരീസ് മോട്ടോര്‍സൈക്കിളുകളോട് സാമ്യത പുലര്‍ത്തുന്നതായി തോന്നുന്നു.
ഓലയുടെ കന്നി ഇലക്ട്രിക് ബൈക്കിന്റെ പ്രീ-പ്രൊഡക്ഷന്‍ അല്ലെങ്കില്‍ കണ്‍സെപ്റ്റ് മോഡല്‍ ആയിരിക്കും ഇന്‍ഡിപെന്‍ഡന്‍സ് ഡേ ഇവന്റില്‍ പ്രദര്‍ശിപ്പിച്ചേക്കുക. ഓല ഇലക്ട്രിക് തങ്ങളുടെ മോട്ടോര്‍സൈക്കിള്‍ വികസിപ്പിക്കുന്നതിന് ധാരാളം മോട്ടോര്‍സൈക്കിളുകളെ മാനദണ്ഡമാക്കുന്നു. വിവിധ സെഗ്‌മെന്റുകളിലായി ഒരുപിടി മോട്ടോര്‍സൈക്കിളുകള്‍ വിപണിയില്‍ എത്തിക്കാനാണ് ഓല പ്രവര്‍ത്തിക്കുന്നത്.
MoveOS 4-ലേക്ക് വന്നാല്‍ ഇത് ഓല ഇലക്ട്രിക് S1 ഇലക്ട്രിക് സ്‌കൂട്ടര്‍ ശ്രേണിയിലേക്ക് പുതിയ ഫീച്ചറുകള്‍ തുന്നിച്ചേര്‍ക്കും. പാര്‍ട്ടി മോഡിന്റെ വിപുലീകരണമായേക്കാവുന്ന കണ്‍സേര്‍ട്ട് മോഡ് ആണ് MoveOS 4-നൊപ്പം അവതരിപ്പിക്കാന്‍ സാധ്യതയുള്ള ഒരു സവിശേഷ ഫീച്ചര്‍. പാര്‍ട്ടി മോഡില്‍ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ലൈറ്റുകള്‍ അതില്‍ പ്ലേ ചെയ്യുന്ന മ്യൂസിക്കുമായി സമന്വയിപ്പിക്കുന്നു. എന്നാല്‍ കണ്‍സേര്‍ട്ട് മോഡില്‍ ഒന്നിലധികം സ്‌കൂട്ടറുകള്‍ക്കിടയില്‍ ലൈറ്റുകളും മ്യൂസിക്കും ഏകോപിപ്പിക്കപ്പെടുമെന്ന് പ്രതീക്ഷിക്കാം.
ഇതുകൂടാതെ സ്‌കൂട്ടറിലേക്ക് കൂടുതല്‍ മൂഡ്‌സ് ചേര്‍ക്കാനാണ് ഓല ഇലക്ട്രിക്കിന്റെ പ്ലാന്‍. ഡിജിറ്റല്‍ ഡിസ്പ്ലേയ്ക്കുള്ള വ്യത്യസ്ത ഹോം സ്‌ക്രീനുകളാണ് അടിസ്ഥാനപരമായി മൂഡ്സ്. റൈഡര്‍ തിരഞ്ഞെടുത്ത മൂഡിനെ അടിസ്ഥാനമാക്കി സ്‌കൂട്ടറിന്റെ ആക്‌സിലറേഷന്‍ ശബ്ദം മാറുന്നു. ലൈറ്റ്, ഓട്ടോ, ഡാര്‍ക്ക് എന്നിങ്ങനെ മൂന്ന് മൂഡ് ഓപ്ഷനുകളാണ് ഓഫറിലുള്ളത്.