/sathyam/media/media_files/lJs2pJHhzS0xGxJdxKnw.jpg)
ഇന്ത്യൻ ഇലക്‌ട്രിക് ഇരുചക്ര വാഹന വിപണി തങ്ങളുടെ കൈയിൽ ഭദ്രമാക്കി മുന്നേറുന്ന ബ്രാൻഡ് വിൽപ്പനയുടെ കാര്യത്തിൽ നമ്പർ വൺ സ്ഥാനത്താണ്. ഏഥറിന്റെ കൈയിലിരുന്ന പ്രീമിയം ഇവി ബ്രാൻഡ് എന്ന പട്ടവും സ്വന്തമാക്കിയാണ് സ്റ്റാർട്ടപ്പ് കമ്പനിയുടെ ഈ വളർച്ച. ഇന്നൊരു ഇവി വാങ്ങാൻ പ്ലാനിട്ടാൽ ആദ്യം മനസിലേക്ക് ഓടിയെത്തുന്ന പേരും ഓലയുടേത് തന്നെയാണ്.
അത്തരത്തിൽ പ്രശസ്‌തരായ ബ്രാൻഡ് കഴിഞ്ഞ ദിവസം ഒരു അടിപൊളി എൻട്രി ലെവൽ സ്‌കൂട്ടർ പുറത്തിറക്കുകയുണ്ടായി. S1 X എന്നുവിളിക്കുന്ന ഇവിയുടെ ഏറ്റവും വലിയ ഹൈലൈറ്റ് അതിന്റെ വില തന്നെയാണെന്നു പറയാം. 89,999 രൂപ എക്സ്ഷോറൂം വില വരുന്ന ഇലക്‌ട്രിക് സ്‌കൂട്ടർ ഉപഭോക്താക്കൾക്ക് മൂന്നു വേരിയന്റുകളിലായി തെരഞ്ഞെടുക്കാം. S1X (2kWh), S1X, S1X പ്ലസ് എന്നിങ്ങനെയാണ് സ്‌കൂട്ടറിന്റെ മൂന്ന് വകഭേദങ്ങൾ.
ഓല S1 X ഇലക്ട്രിക് സ്‌കൂട്ടറിന്റെ വിലയിൽ 10,000 രൂപ വരെ ഓഫറും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതൊരു പ്രാരംഭ ഓഫറായാണ് ഓല അവതരിപ്പിച്ചിരിക്കുന്നത്. ഓഗസ്റ്റ് 21 വരെ പുതിയ S1 X വാങ്ങുന്നവർക്ക് 10,000 രൂപ വരെ ഡിസ്‌കൗണ്ട് ഓഫർ ലഭിക്കും. അതായത് 79,999 രൂപ മുടക്കിയാൽ ഓലയുടെ പുത്തൻ ഇലക്‌ട്രിക് സ്‌കൂട്ടർ വീട്ടിലെത്തിക്കാമെന്ന് സാരം. ഇത്രയും രൂപ ലാഭിക്കുന്നതിലൂടെ പ്രതിമാസം വാഹനം ചാർജ് ചെയ്യുന്ന കറണ്ട് കാശും ലാഭിക്കാനാവും.
ഓഫർ വിലയെ കുറിച്ച് കൂടുതൽ വിശദീകരിച്ചാൽ S1 X ബേസ് വേരിയന്റിന് 79,999 രൂപ, S1 X 3kWh വേരിയന്റിന് 89,999 രൂപ, S1 X പ്ലസിന് 99,999 രൂപ എന്നിങ്ങനെയാണ് ഓഗസ്റ്റ് 21 വരെ മുടക്കേണ്ടി വരിക. അതിനുശേഷം വിലയിൽ 10,000 രൂപ വർധനവുണ്ടാവും. പെട്രോൾ സ്‌കൂട്ടറുകളുടെ അന്തകനായാണ് ഓല പുതിയ എൻട്രി ലെവൽ മോഡലിനെ വിപണനം ചെയ്യുന്നത്. S1 X ശ്രേണിയുടെ മൂന്ന് വകഭേദങ്ങളും പരമാവധി 6kW പവർ വാഗ്ദാനം ചെയ്യുന്ന ഒരു ഹബ് മൗണ്ടഡ് മോട്ടോറുമായാണ് വരുന്നത്.
ബേസ് S1 X മോഡലിന് 2kWh ബാറ്ററി പായ്ക്ക് ലഭിക്കുമ്പോൾ മറ്റ് രണ്ട് വേരിയന്റുകൾക്കും 3kWh ബാറ്ററി പായ്ക്ക് ലഭിക്കും. S1 X 2kWh പതിപ്പ് 85 കിലോമീറ്ററിന്റെ ടോപ്പ് സ്പീഡും 85 കിലോമീറ്റർ റിയർ വേൾഡ് റേഞ്ചുമാണ് വാഗ്‌ദാനം ചെയ്യുന്നത്. മറുവശത്ത് ഓല S1 X 3kWh, S1 X പ്ലസ് ഇലക്ട്രിക് സ്‌കൂട്ടറുകൾ ഇക്കോ മോഡിൽ 125 കിലോമീറ്റർ റേഞ്ചും 90 കിലോമീറ്റർ ടോപ്പ് സ്പീഡുമായാണ് വിപണിയിലേക്ക് എത്തുന്നത്.