Advertisment

സ്‌ക്രീൻ ഷെയർ ആപ്പുകളിലൂടെ ഓൺലൈൻ തട്ടിപ്പ് വ്യാപകമാകുന്നതായി കേരള പൊലീസിന്‍റെ മുന്നറിയിപ്പ്

ഫോൺ കോളുകൾ, എസ് എം എസ് സന്ദേശം, ഇ മെയിലുകൾ എന്നിവ അവഗണിക്കണം. ക്രെഡിറ്റ് കാർഡ് വിവരങ്ങൾ, അവയുടെ കാലാവധി അവസാനിക്കുന്ന തിയ്യതി, സി വി സി, ഒ ടി പി, പിൻ നമ്പറുകൾ എന്നിവ ആരുമായും പങ്കുവെയ്ക്കരുതെന്നും കേരള പൊലീസ് മുന്നറിയിപ്പ് നല്‍കി.

author-image
ടെക് ഡസ്ക്
New Update
hgytfygh

അക്കൗണ്ട് ഉടമയുടെ വിവരങ്ങൾ ചോർത്താനുള്ള പുതിയ വഴിയാണ് സ്ക്രീൻ ഷെയർ ആപ്ലിക്കേഷനുകൾ എന്ന് കേരള പൊലീസ് അറിയിച്ചു. ബാങ്കിന്റെയോ മറ്റു സ്ഥാപനങ്ങളുടെയോ പ്രതിനിധികൾ എന്ന വ്യാജേന ഫോൺ ചെയ്യുന്നവർ ഉപഭോക്താക്കളെ ചില ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യാൻ നിർബന്ധിക്കും. അതിനുള്ള ലിങ്കുകളും മെസേജുകളായി അയച്ചുതരും.

Advertisment

ബാങ്കുകളുടേതിനു സമാനമായ വ്യാജ ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്താൽ അതിലെ സ്ക്രീൻ ഷെയറിങ് മാർഗത്തിലൂടെ അക്കൗണ്ട് ഉടമയുടെ വിവരങ്ങൾ ശേഖരിച്ചാണ് തട്ടിപ്പ് നടത്തുന്നത്. സ്‌ക്രീൻ ഷെയറിംഗ് സാധ്യമാകുന്ന ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്ത് അവ തുറന്നാലുടൻ ഫോണിലെ വിവരങ്ങൾ തട്ടിപ്പുകാരുടെ കൈകളിലെത്തും.

ബാങ്കുകളോ മറ്റ് അംഗീകൃത ധനകാര്യ സ്ഥാപനങ്ങളോ ഉപഭോക്താക്കളോട് വ്യക്തിവിവരങ്ങൾ ഫോണിലൂടെ ആവശ്യപ്പെടില്ല. ഇത്തരം ഫോൺ കോളുകൾ, എസ് എം എസ് സന്ദേശം, ഇ മെയിലുകൾ എന്നിവ അവഗണിക്കണം. ക്രെഡിറ്റ് കാർഡ് വിവരങ്ങൾ, അവയുടെ കാലാവധി അവസാനിക്കുന്ന തിയ്യതി, സി വി സി, ഒ ടി പി, പിൻ നമ്പറുകൾ എന്നിവ ആരുമായും പങ്കുവെയ്ക്കരുതെന്നും കേരള പൊലീസ് മുന്നറിയിപ്പ് നല്‍കി.

സുരക്ഷാ ക്രമീകരണങ്ങളെ എളുപ്പത്തില്‍ മറികടക്കാന്‍ ശേഷിയുള്ള നിരവധി മാല്‍വെയറുകള്‍ സൈബര്‍ ലോകത്ത് എത്താറുണ്ട്.  സ്‌പൈനോട്ട് എന്ന ആന്‍ഡ്രോയിഡ് ബാങ്കിംഗ് ട്രോജനെ കണ്ടെത്തിയിരിക്കുകയാണ് സൈബര്‍ വിദഗ്ധര്‍. ഫോണിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിനായുള്ള പതിവ് അപ്ഡേറ്റ് ആണെന്ന രീതിയിലാണ് ഇത് ഉപയോക്താക്കളുടെ മുന്നിലേക്കെത്തുന്നത്.

online-fraud-through-screen-share-app
Advertisment