സ്കോഡയുടെ ജനപ്രിയ എസ്‌യുവി മോഡലായ കുഷാക്കിന്റെ പതിപ്പ് വിപണിയിലെത്തി

ആഗോള വിപണിയിലേക്കായി ഇന്ത്യയിൽ  രൂപകൽപന ചെയ്യപ്പെട്ട  കുഷാക്  2021 ജൂലൈയിലാണ് വിപണിയിലെത്തിയത്. കുഷാക്കും പിന്നീടെത്തിയ സ്ലാവിയയും ചേർന്നാണ് സ്കോഡയുടെ ഇന്ത്യയിലെ  വളർച്ചയ്ക്ക് ചുക്കാൻ പിടിച്ചത്

author-image
ടെക് ഡസ്ക്
New Update
ijhvcfdvbkjl,kjhfdrtdstrdfhggbhkn

കാർബൺ സ്റ്റീൽ വർണത്തിൽ തിളങ്ങുന്ന മോഡലിന്റെ 500 കുഷാക്കിന്റെ മാറ്റ് പതിപ്പുകൾ വിപണിയിലെത്തി. വില മുൻ മോഡലുകളേക്കാൾ 40,000  രൂപ കൂടുതലാണ്. 6 സ്‌പീഡ് ഓട്ടോമാറ്റിക്, 6 സ്‌പീഡ് മാന്വൽ, 7 സ്‌പീഡ് ഡിഎസ്‌ജി വകഭേദങ്ങളിൽ 1.0 ടി എസ് ഐ,1.5 ടി എസ് ഐ എഞ്ചിനുകളിൽ ലഭ്യമാണ്. കുഷാക് മാറ്റ് (skoda-kushaq) എഡിഷൻ 1.0 ടി എസ് ഐ മാന്വൽ ട്രാൻസ്‌മിഷൻ16,19,000 രൂപ, ഓട്ടോമാറ്റിക് ട്രാൻസ്‌മിഷൻ17,79,000 രൂപ.

Advertisment

1.5 ടി എസ് ഐ മാന്വൽ 18,19,000 രൂപ. ഓട്ടോമാറ്റിക്19,39,000 രൂപ. ആഗോള വിപണിയിലേക്കായി ഇന്ത്യയിൽ  രൂപകൽപന ചെയ്യപ്പെട്ട  കുഷാക്  2021 ജൂലൈയിലാണ് വിപണിയിലെത്തിയത്. കുഷാക്കും പിന്നീടെത്തിയ സ്ലാവിയയും ചേർന്നാണ് സ്കോഡയുടെ ഇന്ത്യയിലെ  വളർച്ചയ്ക്ക് ചുക്കാൻ പിടിച്ചതെന്ന് സ്കോഡ ഓട്ടോ ഇന്ത്യ ബ്രാന്റ് ഡയറക്റ്റർ പീറ്റർ സോൾ പറഞ്ഞു. കുഷാഖ് മാറ്റിലെ ഒ ആർ വി എമ്മുകൾ, ഡോർ ഹാന്റിലുകൾ, റിയർ സ്പോയ്ലർ എന്നിവ ഗ്ലോസി ബ്ലാക്കിലാണ് ചെയ്‌തിരിക്കുന്നത്.

മാറ്റ് ബോഡിയിൽ നിന്ന് മുഴച്ചു നിൽക്കുന്നതിനായി ഗ്രിൽ, ട്രങ്ക് ഗാർണിഷ്, വിൻഡോ ഗാർണിഷ് എന്നിവ പഴയത് പോലെ ക്രോമിൽ തന്നെയാണ്. കുഷാക് മോണ്ടേകാർലോയിലേത് പോലെ 1.5 ടി എസ് ഐ എഞ്ചിൻ മോഡലിന് പിറകിൽ 1.5 ടി എസ് ഐ ബാഡ്ജും 6 സ്പീക്കറുകളോടു കൂടിയ സൗണ്ട് സിസ്ററവും സബ് വൂഫറുമുണ്ട്. വയർലെസ് സ്‌മാർട് ലിങ്ക്, ആപ്പിൾ കാർപ്ലേ, ആൻഡ്രോയ്‌ഡ് ഓട്ടോ ഇന്റർഫെയ്‌സ് എന്നിവയോടു കൂടിയ 25.4 സെന്റീമീറ്റർ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് മറ്റൊരു ആകർഷണീയത.

കഴിഞ്ഞ വർഷം ഒക്ടോബറിൽ ഗ്ലോബൽ ന്യൂ കാർ അസസ്മെന്റ് പ്രോഗ്രാമിൽ (ജിഎൻകാപ്) വിജയകരമായി ക്രാഷ് ടെസ്റ്റിന് വിധേയമായ കു ഷാക് സുരക്ഷയിൽ വൻ ചുവടുവയ്പാണ് നടത്തിയത്. പുതുതായി നിലവിൽ വന്ന കൂടുതൽ കർശനമായ ക്രാഷ് ടെസ്റ്റിൽ വിജയിച്ച ആദ്യ ഇന്ത്യൻ നിർമിത കാറും മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ സുരക്ഷയിൽ 5 സ്റ്റാർ റേറ്റിങ് ലഭിച്ച ആദ്യ ഇന്ത്യൻ നിർമിത കാറുമാണ് കുഷാക്. 29.71 സ്കോർ നേടിയ സ്ലാവിയ വരുന്നതിന് മുൻപ് 29.64 സ്കോറോടെ  ഏറ്റവും മികച്ച റേറ്റിങ് ലഭിച്ചതും കുഷാക്കിനാണ്. സുരക്ഷയിൽ സ്ലാവിയയും കുഷാക്കും തന്നെയാണ് ഇപ്പോഴും മുൻപന്തിയിൽ.

skoda-kushaq
Advertisment