സിഎൻജി കാറുകളിൽ ഓട്ടോമാറ്റിക് ഗിയർ ലഭിക്കാത്തതിന് കാരണമിതാണ്

ഓട്ടോമാറ്റിക് ഗിയർബോക്സുകൾ വളരെ സങ്കീർണമായതിനാലാണ് സിഎൻജി കാറുകളിൽ ഇത് ഉപയോഗിക്കാൻ ഇതുവരെ സാധിക്കാത്തത്. ഒരു മാനുവലിനെ അപേക്ഷിച്ച് എഎംടി ഗിയർബോക്‌സിൽ ഉപയോഗിക്കുന്ന സാങ്കേതികവിദ്യകൾ അത്ര എളുപ്പത്തിൽ ഈ ഇന്ധനവുമായി ഇടപെടില്ല

author-image
ടെക് ഡസ്ക്
New Update
tgbnjkjhgfdszxcv

സിഎൻജി വാഹനങ്ങൾക്ക് ഓട്ടോമാറ്റിക് ഗിയർബോക്‌സുകൾ (gearbox) കൂടിയുണ്ടായിരുന്നെങ്കിൽ എന്ന് ചിന്തിക്കാത്തവർ കാണില്ല. മാനുവൽ ട്രാൻസ്മിഷനൊപ്പം മാത്രം ലഭിക്കുന്ന മോഡലുകൾ കാലത്തിനൊത്ത് സഞ്ചരിക്കാൻ സമയമായെന്നാണ് പലരും പറയുന്നത്. ധാരാളം ആളുകൾ സിഎൻജി മോഡലുകളിൽ നിന്നും പിന്തിരിഞ്ഞു നിൽക്കാനുള്ള ഒരു കാര്യവും ഇതുതന്നെയാണ്.

Advertisment

സിഎൻജി കാറുകൾ (cng cars) കൂടുതലും നഗര യാത്രകളിലാണ് ഉപയോഗിക്കാറുള്ളത്. വളരെ തിരക്കേറിയ സാഹചര്യങ്ങളിൽ പെട്രോൾ, ഡീസൽ കാറുകൾക്കുണ്ടാവുന്ന ഇന്ധന നഷ്‌ടം സിഎൻജിക്ക് പൊതുവേയുണ്ടാവാറില്ല. ഇതേ സാഹചര്യങ്ങളിലാണ് ഒരു ഓട്ടോമാറ്റിക് മോഡലിന്റെ കൂടി ആവശ്യകത വരുന്നത്.

ഇന്ന് എല്ലാ ബ്രാൻഡുകളും തങ്ങളുടെ എൻട്രി ലെവൽ കാറുകളിൽ പോലും AMT പോലുള്ള ടെക്നോളജി വാഗ്‌ദാനം ചെയ്യാറുണ്ട്. എന്നിട്ടും സിഎൻജി പതിപ്പുകളിൽ നിന്നും ഇവ വിട്ടുനിൽക്കുകയാണ്. ഓട്ടോമാറ്റിക് ഗിയർബോക്സുകൾ വളരെ സങ്കീർണമായതിനാലാണ് സിഎൻജി കാറുകളിൽ ഇത് ഉപയോഗിക്കാൻ ഇതുവരെ സാധിക്കാത്തത്. ഒരു മാനുവലിനെ അപേക്ഷിച്ച് എഎംടി ഗിയർബോക്‌സിൽ ഉപയോഗിക്കുന്ന സാങ്കേതികവിദ്യകൾ അത്ര എളുപ്പത്തിൽ ഈ ഇന്ധനവുമായി ഇടപെടില്ല.

എഞ്ചിൻ സ്വഭാവവും ത്രോട്ടിൽ പ്രതികരണവും വിലയിരുത്തിയാണ് ഇവ സാധാരണയായി ഓട്ടോമാറ്റിക് ഗിയർ ഷിഫ്റ്റുകൾ നടത്തുന്നത്. മാത്രമല്ല, ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകൾക്ക് പ്രവർത്തിക്കാൻ അധിക സെൻസറുകൾ ആവശ്യമാണ്. ഈ സെൻസറുകളിൽ നിന്നുള്ള ആർപിഎമ്മുകൾ, എഞ്ചിൻ ലോഡ്, വേഗത, കാറിന്റെ ആംഗിൾ തുടങ്ങിയ ഡാറ്റയെ ആശ്രയിച്ച് ഇത് ഒരു ഗിയറിൽ നിന്ന് മറ്റൊന്നിലേക്ക് മാറുന്നു.

സി‌എൻ‌ജിയിൽ ഈ പ്രവർത്തനം അൽപ്പം ബുദ്ധിമുട്ടുള്ളതാണ്. കാരണം സി‌എൻ‌ജി പവറിന്റെയും ത്രോട്ടിലിന്റെയും വിതരണത്തെ ബാധിക്കുന്നുവെന്നതിനാലാണ്. പക്ഷേ ഇതിനെ വാഹന നിർമാതാക്കൾക്ക് മറികടക്കാനാവുമെങ്കിലും അത് ധാരാളം അധിക ചെലവിലേക്ക് നയിക്കും. സിഎൻജി ഓട്ടോമാറ്റിക് കാറുകൾക്ക് ആവശ്യക്കാർ ഉണ്ടെങ്കിലും അധിക നിക്ഷേപം ഉറപ്പുനൽകാൻ ഇപ്പോഴും പര്യാപ്തമല്ലാത്തതിനാൽ ഒരു പരീക്ഷണത്തിന് മുതിൻ വണ്ടിക്കമ്പനികൾക്ക് താത്പര്യമില്ല.


cng cars gearbox
Advertisment