റെനോ ഇന്ത്യ ഗോവയിൽ പൻജിമിലും മർഗോവിലും രണ്ട് പുതിയ ഷോറൂമുകൾ തുറന്നു

പുതിയ ഡീലർഷിപ്പുകളുടെയും വർക്ക് ഷോപ്പുകളുടെയും ഉദ്ഘാടനം റെനോയുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും കൂടുതൽ അടുപ്പിക്കുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധതയുടെ സുപ്രധാന തെളിവാണെന്ന് റെനോ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ സെയിൽസ് മാർക്കറ്റിംഗ് വൈസ് പ്രസിഡന്റ് പറഞ്ഞു

author-image
ടെക് ഡസ്ക്
New Update
tchjpkpojhpvulp,

റീട്ടെയിൽ ഷോറൂമുകളും വർക്ക്‌ഷോപ്പുകളും ഉൾപ്പെടുന്ന അഞ്ച് പുതിയ ടച്ച്‌പോയിന്റുകൾ ഒറ്റ ആഴ്ചയ്ക്കുള്ളിൽ ഇന്ത്യയിൽ തുറക്കുമെന്ന് റെനോ ഇന്ത്യ പ്രഖ്യാപിച്ചു. റെനോ ഇന്ത്യ ഗോവയിൽ പൻജിമിലും മർഗോവിലും രണ്ട് പുതിയ ഷോറൂമുകൾ തുറന്നു. കൂടാതെ ഛത്തീസ്‍ഗഢ് സംസ്ഥാനത്ത് ബിലാസ്പൂർ, അംബികാപൂർ, കോർബ എന്നിവിടങ്ങളിൽ മൂന്ന് ഷോറൂമുകൾ കൂടി തുറന്നു.

Advertisment

ഈ അഞ്ച് പുതിയ ഡീലർഷിപ്പുകളുടെയും വർക്ക് ഷോപ്പുകളുടെയും ഉദ്ഘാടനം റെനോയുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും കൂടുതൽ അടുപ്പിക്കുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധതയുടെ സുപ്രധാന തെളിവാണെന്ന് റെനോ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ സെയിൽസ് മാർക്കറ്റിംഗ് വൈസ് പ്രസിഡന്റ് പറഞ്ഞു. തങ്ങളുടെ ഉപഭോക്താക്കൾക്ക് ഈ പുതിയ സൗകര്യങ്ങൾ മികച്ച ഇൻ-ക്ലാസ് ഉപഭോക്തൃ അനുഭവങ്ങൾ വാഗ്ദാനം ചെയ്യുന്നതിനുള്ള തങ്ങളുടെ സമർപ്പണത്തിന് തെളിവാണെന്നും അദ്ദേഹം വ്യക്തമാക്കി.

വാഹനങ്ങളുടെ ഒരു ശ്രേണി വാഗ്ദാനം ചെയ്യുന്നതിനൊപ്പം സമഗ്രമായ വിൽപ്പനാനന്തര സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന തന്ത്രത്തിന്റെ ഭാഗമാണ് നെറ്റ്‌വർക്ക് വിപുലീകരിക്കാനുള്ള പദ്ധതിയെന്ന് കമ്പനി പറയുന്നു.  ബ്രാൻഡ് ഇന്ത്യയിൽ മൂന്ന് മോഡലുകൾ വാഗ്‍ദാനം ചെയ്യുന്നു. ഇപ്പോൾ, അതിവേഗം വളരുന്ന സെഗ്‌മെന്റായി മാറിയ ഇന്ത്യയിലെ ഇലക്ട്രിക് വാഹന രംഗത്തേക്ക് പ്രവേശിക്കാൻ റെനോയും ശ്രമിക്കുന്നു.
ആഗോളതലത്തിൽ കമ്പനി ഇതിനകം തന്നെ ഇവികൾ വിൽക്കുന്നുണ്ട്. എന്നാല്‍ റെനോ ഇതുവരെ ഇന്ത്യയിൽ ഇലക്ട്രിക്ക് വാഹനം പുറത്തിറക്കിയിട്ടില്ല. താങ്ങാനാവുന്ന തരത്തിൽ ഇന്ത്യയിൽ വരാനിരിക്കുന്ന ഇവി നിർമ്മിക്കാൻ കമ്പനി താൽപ്പര്യം പ്രകടിപ്പിച്ചു.  ഇത് ഒരു കോംപാക്റ്റ് എസ്‌യുവി ആയിരിക്കുമെന്ന് അഭ്യൂഹമുണ്ട്. ഒരുപക്ഷേ കിഗറിനെ അടിസ്ഥാനമാക്കിയുള്ള ഒരു ഇവി ആയിരിക്കും ഇത്. എങ്കിലും, ഈ റിപ്പോർട്ട് സ്ഥിരീകരിക്കുന്ന വിവരങ്ങളോ സൂചനകളോ കമ്പനിയിൽ നിന്ന് ഇപ്പോൾ ലഭ്യമല്ല.
renault-india
Advertisment