യമഹ മോട്ടോർ കമ്പനി റിവർ മൊബിലിറ്റിയിൽ 40 മില്യൺ ഡോളർ നിക്ഷേപിച്ചു

കർണാടകയിലെ ഹോസ്‌കോട്ടിലുള്ള പ്ലാന്‍റിൽ നിന്ന് 2023 ഓഗസ്റ്റ് അവസാനത്തോടെ റിവർ മൊബിലിറ്റി അതിന്‍റെ ആദ്യ ഉൽപ്പന്നമായി ഇലക്ട്രിക് സ്‌കൂട്ടർ പുറത്തിറക്കി. ബെംഗളൂരുവിലെ പ്ലാന്‍റിലാണ് കമ്പനി ഈ ഇലക്ട്രിക് സ്‍കൂട്ടർ പൂർണ്ണമായും വികസിപ്പിച്ചിരിക്കുന്നത്.

author-image
ടെക് ഡസ്ക്
New Update
ghhfh

യമഹ മോട്ടോർ കമ്പനി ഇപ്പോൾ ബെംഗളൂരു ആസ്ഥാനമായുള്ള മൾട്ടി-യൂട്ടിലിറ്റി ഇലക്ട്രിക് സ്‍കൂട്ടർ സ്റ്റാർട്ടപ്പായ റിവർ മൊബിലിറ്റിയിൽ 40 മില്യൺ ഡോളർ നിക്ഷേപിച്ചു. യമഹ മോട്ടോർ കമ്പനിയുടെ നേതൃത്വത്തിൽ ഓവർസബ്‌സ്‌ക്രൈബ് ചെയ്‍ത സീരീസ് ബി ഫണ്ടിംഗിലാണ് റിവർ മൊബിലിറ്റിക്ക് ഈ നിക്ഷേപം ലഭിച്ചത്. 

Advertisment

അൽ ഫുട്ടൈം ഗ്രൂപ്പ്, ലോവർകാർബൺ കാപ്പിറ്റൽ, ടൊയോട്ട വെഞ്ച്വേഴ്‌സ്, ഹ്യൂമൻ മൊബിലിറ്റി എന്നിവയുൾപ്പെടെ ഈ റൗണ്ടിലെ മുൻ നിക്ഷേപകരിൽ നിന്നുള്ള ഫണ്ടിംഗ് കൂടി ചേർത്തതോടെ നിക്ഷേപം 68 മില്യൺ ഡോളറിലെത്തി. ഇത് ഏകദേശം 565 കോടി രൂപയോളം വരും. ഇത് 2021 മാർച്ച് മുതൽ ആരംഭിച്ചു. ഈ പുതിയ ഫണ്ടിംഗ് ഉപയോഗിച്ച്, റിവർ മൊബിലിറ്റി രാജ്യത്തുടനീളം അതിന്‍റെ വിതരണവും സേവന ശൃംഖലയും വിപുലീകരിക്കാനും പുതിയ ഉൽപ്പന്നങ്ങളുടെ ശ്രേണി അവതരിപ്പിക്കാനും ഗവേഷണത്തിലും വികസനത്തിലും നിക്ഷേപിക്കാനും പദ്ധതിയിടുന്നു.

ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ റിവർ മൊബൈലിറ്റി കൈവരിച്ച പുരോഗതി തങ്ങളെ ആകർഷിക്കുന്നുവെന്ന് യമഹ മോട്ടോർ കമ്പനി ലിമിറ്റഡിലെ ന്യൂ ബിസിനസ് ഡെവലപ്‌മെന്‍റ് സെന്‍റർ ചീഫ് ജനറൽ മാനേജർ ഹാജിം ജിം ഓട്ട പറഞ്ഞു.  2030-ഓടെ ബില്യൺ ഡോളർ ആഗോള യൂട്ടിലിറ്റി ലൈഫ്‌സ്റ്റൈൽ ബ്രാൻഡായി മാറാനുള്ള തങ്ങളുടെ പദ്ധതിയുടെ സുപ്രധാന ചുവടുവയ്പാണ് ഈ നിക്ഷേപമെന്ന് റിവറിന്‍റെ സഹസ്ഥാപകനും സിഇഒയുമായ അരവിന്ദ് മണി പറഞ്ഞു.

കർണാടകയിലെ ഹോസ്‌കോട്ടിലുള്ള പ്ലാന്‍റിൽ നിന്ന് 2023 ഓഗസ്റ്റ് അവസാനത്തോടെ റിവർ മൊബിലിറ്റി അതിന്‍റെ ആദ്യ ഉൽപ്പന്നമായി ഇലക്ട്രിക് സ്‌കൂട്ടർ (ഇൻഡി ഇ-സ്‌കൂട്ടർ) പുറത്തിറക്കി. ഒക്ടോബർ മുതലാണ് ഇതിന്‍റെ വിൽപ്പന ആരംഭിച്ചത്. ബെംഗളൂരുവിലെ പ്ലാന്‍റിലാണ് കമ്പനി ഈ ഇലക്ട്രിക് സ്‍കൂട്ടർ പൂർണ്ണമായും രൂപകൽപ്പന ചെയ്‍ത് വികസിപ്പിച്ചിരിക്കുന്നത്. ഇതിനുപുറമെ, കമ്പനിയുടെ ആദ്യ സ്റ്റോർ 2024 ജനുവരിയിൽ ബെംഗളൂരുവിൽ ആരംഭിച്ചു.

river-mobility-led-by-yamaha
Advertisment