/sathyam/media/media_files/5BTKj8kDrf11sVraH6em.jpg)
ട്രയംഫിന്റെയും ഹാര്‍ലി ഡേവിഡ്‌സണിന്റെയും വെല്ലുവിളി മറികടക്കാനായി പുതു തലമുറ ബുള്ളറ്റ് 350 കൊണ്ടുവരുന്നതാണ് അതില്‍ ഒന്ന്. സെപ്റ്റംബര്‍ ഒന്നിന് ബുള്ളറ്റ് അവതരിക്കുന്ന വാര്‍ത്ത കേട്ട് ആവേശം കൊണ്ടിരിക്കുന്ന എന്‍ഫീല്‍ഡ് ആരാധകര്‍ക്ക് ഇരട്ട മധുരമേകി പുതിയ ഹിമാലയന്‍ 450 ഇന്ത്യന്‍ വിപണിയില്‍ എത്താന്‍ പോകുകയാണ്.
ലോഞ്ചിന് മുന്നോടിയായി മഞ്ഞുപൊതിഞ്ഞ വീഥികളിലൂടെ മുന്നേറുന്ന ഡ്യുവല്‍ പര്‍പ്പസ് അഡ്വഞ്ചര്‍ ടൂററിന്റെ 15 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഒരു ഔദ്യോഗിക ടീസര്‍ വീഡിയോ വാഹന നിര്‍മാതാവ് പുറത്തിറക്കി. ബുള്ളറ്റിന്റെ ലോഞ്ചിന് ശേഷം നവംബര്‍ ഒന്നിന് ഹിമാലയന്‍ 450 അരങ്ങേറുമെന്നാണ് സൂചന. ഉത്സവ സീസണില്‍ ആളുകള്‍ ഷോറൂമുകളിലേക്ക് തള്ളിക്കയറുന്ന സാഹചര്യം മുതലെടുക്കാനാണ് എന്‍ഫീല്‍ഡിന്റെ ലക്ഷ്യം.
ഭാരവും അണ്ടര്‍ പവര്‍ എഞ്ചിനുമാണ് നിലവില്‍ വിപണിയിലുള്ള ഹിമാലയന്റെ പ്രധാന പോരായ്മയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇത് പരിഹരിക്കാനായാണ് പുതിയ മോട്ടോര്‍സൈക്കിളില്‍ പുതുപുത്തന്‍ 450 സിസി ലിക്വിഡ്-കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എഞ്ചിന്‍ കൊണ്ടുവരുന്നത്. റോയല്‍ എന്‍ഫീല്‍ഡ് നിര്‍മ്മിച്ച ആദ്യത്തെ ലിക്വിഡ് കൂള്‍ഡ് എഞ്ചിനാണിത്. നിലവിലെ തലമുറ ഹിമാലയനിലെ ഓയില്‍-കൂള്‍ഡ് 411 സിസി, ലോംഗ്-സ്‌ട്രോക്ക് എഞ്ചിന്‍ 25 bhp കരുത്തും 32 Nm പീക്ക് ടോര്‍ക്കും നല്‍കാന്‍ ശേഷിയുള്ളതാണ്.
ഈ എഞ്ചിന്‍ എഞ്ചിന്‍ 5 സ്പീഡ് ഗിയര്‍ബോക്‌സുമായാണ് വരുന്നത്.വരാന്‍ പോകുന്ന ബൈക്കിന്റെ പവര്‍ ഔട്ട്പുട്ടുകള്‍ ഇതുവരെ റോയല്‍ എന്‍ഫീല്‍ഡ് വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും ഈ എഞ്ചിന്‍ ഏകദേശം 40-45 bhp പവറും 40 Nm ടോര്‍ക്കും നല്‍കുമെന്നാണ് സൂചന. റൈഡിനിടെ യാതൊരു വിധ സ്ട്രസും അനുഭവപ്പെടാതിരിക്കാനായി എഞ്ചിന്‍ ട്യൂണ്‍ ചെയ്യും. പുതിയ എഞ്ചിന്‍ 6 സ്പീഡ് ഗിയര്‍ബോക്‌സുമായി ജോടിയാക്കുമെന്നാണ് പ്രതീക്ഷ. സ്ലിപ്പര്‍ അസിസ്റ്റ് ക്ലച്ച് സ്റ്റാന്‍ഡേഡായി വരും.