ഉയർന്ന റോഡ് സാന്നിധ്യം, ഉയർന്ന ഡ്രൈവിംഗ് പൊസിഷൻ, എല്ലാറ്റിനുമുപരിയായി മികച്ച ഗ്രൗണ്ട് ക്ലിയറൻസ് എന്നിങ്ങനെയുള്ള നിരവധി ഘടകങ്ങൾ കാരണം എസ്‌യുവികൾ ഇന്ത്യൻ റോഡുകൾക്ക് മികച്ച തിരഞ്ഞെടുപ്പാണ്. എങ്കിലും, ചില കാർ പ്രേമികൾ ഇപ്പോഴും എസ്‌യുവികളേക്കാൾ സെഡാനുകളെ ഇഷ്‍ടപ്പെടുന്നു. ഇന്ത്യൻ ഓട്ടോമൊബൈൽ വിപണി ലോകമെമ്പാടും ലഭ്യമായ ചില മികച്ച സെഡാനുകളുടെ കേന്ദ്രമാണ്.
ടൊയോട്ട കൊറോള, ഹോണ്ട സിവിക്, സ്കോഡ ഒക്ടാവിയ എന്നിവയ്‌ക്കൊപ്പം തുടക്കത്തിൽ ഇന്ത്യയിൽ അവതരിപ്പിച്ച മോഡലാണ് ഹ്യുണ്ടായ് എലാൻട്ര. പക്ഷേ ഈ കാർ ഒരിക്കലും വിപണി പിടിച്ചടക്കിയിരുന്നില്ല. 2022-ൽ എലാൻട്രയെ ഹ്യുണ്ടായി പ്രത്യേക അറിയിപ്പുകളൊന്നുമില്ലാതെ നിർത്തലാക്കി. ഒന്നിലധികം പുനരവതരണങ്ങൾ നടത്തിയിട്ടും, ഹ്യുണ്ടായ് എലാൻട്രയ്ക്ക് ജനപ്രിയമാകാകാൻ കഴിഞ്ഞില്ല.
രണ്ട് എഞ്ചിൻ ഓപ്ഷനുകളിൽ ഇത് ലഭ്യമായിരുന്നു - 2.0 ലിറ്റർ ഡീസൽ എഞ്ചിനും 2.0 ലിറ്റർ പെട്രോൾ എഞ്ചിനും. ഐക്കണിക്ക് അമേരിക്കൻ വാഹന ബ്രാൻഡായ ഫോർഡിന്‍റെ ഇന്ത്യയിലെ ജനപ്രിയ സെഡാനായിരുന്നു ഫിഗോ ആസ്‍പയർ. 1194 സിസി, 1196 സിസി, 1498 സിസി, 1499 സിസി ഡീസൽ, പെട്രോൾ, പെട്രോൾ, സിഎൻജി എഞ്ചിനുകളിലാണ് ഫോർഡ് ഫിഗോ ആസ്‍പയർ എത്തിയരുന്നത്.
2021ൽ ഫോർഡ് ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിച്ചതോടെ ആസ്‍പയറും നിരത്തൊഴിഞ്ഞു. എങ്കിലും അടുത്തകാലത്ത് ഫോർഡിന്‍റെ തിരിച്ചുവരവ് വാർത്തയായതോടെ ഫിഗോ ആസ്‍പയറിന്‍റെ മടങ്ങിവരവും ഫാൻസ് ഉറ്റുനോക്കുന്നുണ്ട്. 2006 മുതൽ 2013 വരെ ഹോണ്ട സിവിക് ഇന്ത്യയിൽ വിറ്റഴിച്ചു. പിന്നീട് 2019 ൽ ഒരു ചെറിയ തിരിച്ചുവരവ് നടത്തുകയും ചെയ്തു ഈ സെഡാൻ. 2020 ൽ നിർത്തലാക്കി.