ഇന്ത്യയില്‍നിന്നും ഘടകങ്ങളുടെ കിറ്റെത്തും; സ്‌കോഡ കുഷാക്കും സ്ലാവിയയും വിയറ്റ്‌നാമില്‍ കൂട്ടിയോജിപ്പിക്കും

New Update
scoda
തിരുവനന്തപുരം: ഇന്ത്യയില്‍ നിന്നും സ്‌കോഡ കിറ്റുകളായി കയറ്റുമതി ചെയ്യുന്ന കുഷാക്കിന്റേയും സ്ലാവിയയുടേയും ഘടകങ്ങള്‍ വിയറ്റ്‌നാമില്‍ വച്ച് കൂട്ടിയോജിപ്പിക്കും. വിയറ്റ്‌നാമില്‍ വച്ച് സ്‌കോഡ ഓട്ടോയും പ്രാദേശിക പങ്കാളിയും നിക്ഷേപകരുമായ തന്‍ഹ് കോങ് ഗ്രൂപ്പുമാണ് വാഹനങ്ങള്‍ അസംബ്ലിള്‍ ചെയ്യുന്നത്.
Advertisment
 വിയറ്റ്‌നാമിലെ പുതിയ പ്ലാന്റ് മാര്‍ച്ച് 26ന് പ്രവര്‍ത്തനം ആരംഭിച്ചു. ഭൂമിശാസ്ത്രപരമായ ആനുകൂല്യങ്ങളെ ഉപയോഗിക്കുകയാണ് സ്‌കോഡയുടെ തന്ത്രം. ഇന്ത്യയില്‍ നിന്നും കയറ്റുമതി ചെയ്യുന്ന ഭാഗങ്ങളെ വിയറ്റ്‌നാമില്‍വച്ച് വെല്‍ഡിങ്, പെയിന്റിങ്, അന്തിമ അസംബ്ലിങ് എന്നിവ ചെയ്യും.
യൂറോപ്പിലെ ആഭ്യന്തര വിപണിക്ക് പുറത്തേക്ക് സ്‌കോഡയുടെ സാന്നിദ്ധ്യം വര്‍ദ്ധിപ്പിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. സ്‌കോഡ 2023 സെപ്തംബറിലാണ് വിയറ്റ്‌നാമില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഇന്ത്യയിലെ ഉല്‍പ്പാദന സൗകര്യങ്ങള്‍ ഉപയോഗിച്ച് മദ്ധ്യേഷ്യയിലും പ്രവര്‍ത്തനം വിപുലകരിക്കാന്‍ സ്‌കോഡ പദ്ധതിയിടുന്നു.