സ്‌കോഡ സൂപ്പര്‍ കെയര്‍ പദ്ധതി അവതരിപ്പിച്ചു

New Update
Image - �koda Auto India redefines ownership experience for 2026

തിരുവനന്തപുരം: 2026-ല്‍ ഉടമസ്ഥാനുഭവം പുനര്‍നിര്‍വചിക്കുന്നതിനായി സ്‌കോഡ ഓട്ടോ ഇന്ത്യ സ്‌കോഡ സൂപ്പര്‍ കെയര്‍ പദ്ധതി അവതരിപ്പിച്ചു. സ്‌കോഡയുടെ എല്ലാ ഉല്‍പന്ന നിരകളിലും നാല് വര്‍ഷത്തെ വാറന്റി, 4 വര്‍ഷത്തെ റോഡ്‌സൈഡ് അസിസ്റ്റന്‍സ്, 4 സൗജന്യ സര്‍വീസുകള്‍ എന്നിവ സ്‌കോഡ സൂപ്പര്‍ കെയര്‍ പദ്ധതി അനുസരിച്ച് ലഭിക്കും.

Advertisment

വാഹനം സ്വന്തമാക്കി ഏറെ താമസിയാതെ തന്നെ ഉടമകളെ സ്‌കോഡ സര്‍വീസുമായി ബന്ധപ്പെടുത്തുന്നതിന് രൂപകല്‍പന ചെയ്തിട്ടുള്ള പുതിയ സര്‍വീസ് പ്രോഗ്രാമാണിത്.

വാഹനത്തിന്റെ ജീവിതകാലയളവിലുടനീളം ഉപഭോക്താക്കള്‍ക്ക് പോക്കറ്റിന് ഇണങ്ങുന്നതും പ്രവചിക്കാനാകുന്നതുമായ സര്‍വീസ് ചെലവുകള്‍ക്കൊപ്പം സമഗ്രമായ പിന്തുണ നല്‍കുകയാണ് ലക്ഷ്യം.

സ്‌കോഡയ്ക്ക് ഇന്ത്യയില്‍ 183 നഗരങ്ങളിലായുള്ള 325 കസ്റ്റമര്‍ ടച്ച്‌പോയിന്റുകളിലൂടെ സേവനങ്ങള്‍ ലഭിക്കും.

ഈ പദ്ധതി പ്രകാരം 1000, 7,500 കിലോമീറ്ററുകളിലെ സ്‌കോഡ ചെക്ക്-ഇന്‍ സര്‍വീസുകള്‍ അടക്കമുള്ള നാല് സൗജന്യ സര്‍വീസുകള്‍ക്കൊപ്പം നാല് വര്‍ഷത്തേക്ക് ഏറ്റവും മികച്ച വാറന്റി കവറേജും റോഡ്‌സൈഡ് അസിസ്റ്റന്‍സും സൂപ്പര്‍ കെയര്‍ നല്‍കുന്നുവെന്ന് സ്‌കോഡ ഓട്ടോ ഇന്ത്യ ബ്രാന്‍ഡ് ഡയറക്ടര്‍ ആശിഷ് ഗുപ്ത പറഞ്ഞു.

15,000 കിലോമീറ്ററിലും 30,000 കിലോമീറ്ററിലുമുള്ള പീരിയോഡിക് മെയിന്റനന്‍സ് സര്‍വീസുകള്‍ക്കൊപ്പം സ്‌കോഡ പുതുതായി അവതരിപ്പിച്ചവയാണ് 1,000, 7,500 കിലോമീറ്ററുകളിലെ ചെക്ക്-ഇന്‍ സര്‍വീസുകള്‍.

Advertisment