സ്‌കോഡ ഒക്ടേവിയ ആര്‍എസ്; പ്രീ-ബുക്കിംഗില്‍ 20 മിനിട്ടിനുള്ളില്‍ എല്ലാം വിറ്റു

New Update
Škoda Octavia RS exterior
തിരുവനന്തപുരം: സ്‌കോഡ ഇന്ത്യ നിരത്തില്‍ തിരിച്ചെത്തിക്കുന്ന ഒക്ടേവിയ ആര്‍എസിന്റെ പ്രീബുക്കിംഗില്‍ നിമിഷനേരങ്ങള്‍ കൊണ്ട് എല്ലാ യൂണിറ്റുകളും വിറ്റഴിഞ്ഞു. 20 മിനിട്ടിനുള്ളിലാണ് സ്‌കോഡയുടെ ഇതിഹാസമായ ഒക്ടേവിയ ആര്‍എസിനെ വാഹന പ്രേമികള്‍ ഏറ്റെടുത്തത്.

പവര്‍, സ്‌റ്റൈല്‍, പാരമ്പര്യം എന്നിവയുടെ പുനരാവിഷ്‌കാരമാണ് ഒക്ടേവിയ ആര്‍ എസ് എന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.

195 kW (265 PS)-ഉം 370 Nm-ഉം നല്‍കുന്ന 2.0 TSI എഞ്ചിന്‍ കരുത്ത് ഒക്ടേവിയ ആര്‍എസിനുണ്ട്. വെറും 6.4 സെക്കന്‍ഡിനുള്ളില്‍ 0-100 km/h ആക്‌സെലറേഷന്‍, ഇലക്ട്രോണിക്കലായി ലിമിറ്റ് ചെയ്തിരിക്കുന്ന പരമാവധി വേഗത 250 km/h, 10 എയര്‍ബാഗുകള്‍, ADAS, ഹെഡ്-അപ്പ് ഡിസ്‌പ്ലേ, 360° ഏരിയ വ്യൂ ക്യാമറകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഒക്ടേവിയ ആര്‍എസില്‍ ലഭ്യമാണ്.
മാംബ ഗ്രീന്‍, കാന്‍ഡി വൈറ്റ്, റേസ് ബ്ലൂ, മാജിക് ബ്ലാക്ക്, വെല്‍വെറ്റ് റെഡ് എന്നീ അഞ്ച് ശ്രദ്ധേയമായ നിറങ്ങളില്‍ ലഭ്യമാണ്. കസ്റ്റമര്‍ ഡെലിവറികള്‍ നവംബര്‍ 06 മുതല്‍ ആരംഭിക്കും.

ഒക്ടേവിയ ആര്‍എസ് ഫുള്ളി-ബില്‍റ്റ് യൂണിറ്റ് (FBU) ആയി പരിമിതമായ എണ്ണം മാത്രമാണ് സ്‌കോഡ ലഭ്യമാക്കുന്നത്. വില 49,99,000 രൂപയാണ്. 'Octavia RS-നോടുള്ള ജനങ്ങളുടെ പ്രതികരണം അത്ഭുതാവഹമാണ്,'  വാഹനം പുറത്തിറക്കിക്കൊണ്ട് സ്‌കോഡ ഇന്ത്യയുടെ ബ്രാന്‍ഡ് ഡയറക്ടര്‍ ആശിഷ് ഗുപ്ത പറഞ്ഞു.
Advertisment
Advertisment