സുരക്ഷ കൂട്ടാൻ ആറ് എയർബാഗുകൾ സ്റ്റാൻഡേർഡ് സുരക്ഷാ ഫീച്ചറാക്കി സ്‍കോഡ

സ്ലാവിയ മിഡ്-സൈസ് സെഡാനും കുഷാക്ക് മിഡ്-സൈസ് എസ്‌യുവിക്കും ആറ് എയർബാഗുകൾ സ്റ്റാൻഡേർഡ് സുരക്ഷാ ഫീച്ചറാക്കി. ഇതോടെ വിലയും കൂടി. രണ്ട് മോഡലുകൾക്കും 10,000 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്.

author-image
ടെക് ഡസ്ക്
New Update
gfhyrgterd

സ്‌കോഡ ഓട്ടോ ഇന്ത്യയിൽ നിരവധി മോഡലുകൾ സ്‍കോഡ വാഗ്‍ദാനം ചെയ്യുന്നുണ്ട്. എന്നാൽ വമ്പൻ സുരക്ഷയുള്ള ഈ കാറുകളിൽ പലതിനും മാർക്കറ്റിൽ ഡിമാൻഡ് കുറവാണ്. ഉദാഹരണത്തിന് സ്‍കോഡ കോഡിയാക്കിന്‍റെ വെറും 136 യൂണിറ്റുകൾ മാത്രമാണ് കമ്പനി മാർച്ചിൽ വിറ്റത്. പക്ഷേ ഇതൊന്നും വകവയ്ക്കാതെ ചില മോഡലുകളിൽ സുരക്ഷ കൂട്ടാൻ ആറ് എയർബാഗുകൾ സ്റ്റാൻഡേർഡ് സുരക്ഷാ ഫീച്ചറാക്കിയിരിക്കുകയാണ് സ്‍കോഡ.

Advertisment

ഇതിലൂടെ ഡിമാൻഡില്ലെങ്കിലും സുരക്ഷ തന്നെയാണ് മുഖ്യമെന്ന് വീണ്ടും ഉറപ്പിച്ചുപറയുകയാണ് കമ്പനി. സ്ലാവിയ മിഡ്-സൈസ് സെഡാനും കുഷാക്ക് മിഡ്-സൈസ് എസ്‌യുവിക്കും ആറ് എയർബാഗുകൾ സ്റ്റാൻഡേർഡ് സുരക്ഷാ ഫീച്ചറാക്കി. ഇതോടെ വിലയും കൂടി. രണ്ട് മോഡലുകൾക്കും 10,000 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്.

സ്‌കോഡ സ്ലാവിയയ്‌ക്ക് ഇപ്പോൾ 11.63 ലക്ഷം മുതൽ 18.83 ലക്ഷം രൂപ വരെയാണ് വില, സ്‌കോഡ കുഷാക്കിന് 11.99 ലക്ഷം മുതൽ 19.79 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം അടിസ്ഥാനത്തിലുള്ള വില. ആറ് എയർബാഗ് കോൺഫിഗറേഷൻ ടോപ്പ് എൻഡ് സ്റ്റൈൽ ട്രിമ്മിന് മാത്രമായിരുന്നു, സ്ലാവിയ, കുഷാക്ക് ലൈനപ്പുകളിലുടനീളം ഇരട്ട എയർബാഗുകൾ സ്റ്റാൻഡേർഡായി ഉണ്ടായിരുന്നു.

ഈ സുരക്ഷാ മെച്ചപ്പെടുത്തലിനൊപ്പം, രണ്ട് മോഡലുകളിലും ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, മൾട്ടി-കൊളിഷൻ ബ്രേക്കിംഗ് സിസ്റ്റം, ട്രാക്ഷൻ കൺട്രോൾ, ബ്രേക്ക് അസിസ്റ്റ് എന്നിവയും ഉണ്ട്. സ്കോഡ സ്ലാവിയയ്ക്കും കുഷാക്കിനുമുള്ള ഭാവി അപ്‌ഡേറ്റുകളിൽ ലെവൽ 2 അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റങ്ങളും 360 ഡിഗ്രി ക്യാമറയും ഉൾപ്പെട്ടേക്കാം.

skoda-slavia-to-get-6-airbags
Advertisment