സ്പേസ് എക്സ് റോക്കറ്റ് സ്റ്റാർട്ടപ്പിൻ്റെ പരീക്ഷണ ദൗത്യം സമ്പൂ‌ർണ വിജയം നേടാതെ അവസാനിച്ചു

റോക്കറ്റ് നഷ്ടമായെങ്കിലും ഇത്തവണ കൂടുതൽ മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാനായെന്നാണ് സ്പേസ് എക്സിൻ്റെ വിലയിരുത്തൽ. ചന്ദ്രനിലേക്ക് മനുഷ്യനെ അയക്കാൻ ലക്ഷ്യമിടുന്ന ആർട്ടിമിസ് പദ്ധതിയിൽ സ്റ്റാർഷിപ്പിൻ്റെ സാന്നിധ്യം നി‌ർണായകമാണ്.

author-image
ടെക് ഡസ്ക്
Updated On
New Update
fgjytrty

സമ്പൂ‌ർണ വിജയം നേടാതെ സ്പേസ് എക്സിൻ്റെ വമ്പൻ റോക്കറ്റ് സ്റ്റാർഷിപ്പിൻ്റെ മൂന്നാം പരീക്ഷണ ദൗത്യവും അവസാനിച്ചു. വിക്ഷേപണവും റോക്കറ്റിൻ്റെ രണ്ട് ഘട്ടങ്ങളും വേ‌‌ർപ്പെടലും വിജയകരമായി പൂർത്തിയാക്കാനായെങ്കിലും തിരിച്ച് ഭൂമിയിലേക്ക് സുരക്ഷിതമായി ഇറക്കുന്നതിന് മുമ്പ് രണ്ട് ഭാഗങ്ങളും പൊട്ടിത്തെറിച്ചു. 

Advertisment

റോക്കറ്റിൻ്റെ രണ്ടാം ഭാഗം ബഹിരാകാശത്ത് എത്തി ലക്ഷ്യം വച്ച പാതയിലൂടെ സഞ്ചിരിച്ച് തിരികെ ഭൂമിയിലേക്ക് മടങ്ങുന്നതിനിടെയാണ് പൊട്ടിത്തെറിച്ചത്. പൂർണമായി പുനരുപയോഗിക്കാവുന്ന റോക്കറ്റായി വിഭാവനം ചെയ്ത സ്റ്റാർഷിപ്പിൻ്റെ ഇതിന് മുന്നത്തെ രണ്ട് പരീക്ഷണങ്ങളും പരാജയപ്പെട്ടിരുന്നു.

റോക്കറ്റ് നഷ്ടമായെങ്കിലും ഇത്തവണ കൂടുതൽ മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാനായെന്നാണ് സ്പേസ് എക്സിൻ്റെ വിലയിരുത്തൽ. ചന്ദ്രനിലേക്ക് മനുഷ്യനെ അയക്കാൻ ലക്ഷ്യമിടുന്ന ആർട്ടിമിസ് പദ്ധതിയിൽ സ്റ്റാർഷിപ്പിൻ്റെ സാന്നിധ്യം നി‌ർണായകമാണ്. ഈ റോക്കറ്റിലാണ് മനുഷ്യനെ വീണ്ടും ചന്ദ്രനിൽ ഇറക്കാൻ ലക്ഷ്യമിടുന്നത്.

spacexs-starship-destroyed-on-return-to-earth
Advertisment